ന്യൂയോര്‍ക്ക്: ബ്രോക്ലിന്‍ സബ്വേ മെട്രോ സ്റ്റേഷനില്‍ നടന്ന വെടിവെപ്പില്‍ 13 യാത്രക്കാര്‍ക്ക് പരിക്കേറ്റു.രാവിലെ ന്യൂയോര്‍ക്ക് പ്രാദേശിക സമയം 8.30ഓടെയായിരുന്നു വെടിവെപ്പ് നടന്നത്. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി.
തിരക്കേറിയ സമയത്ത് ആള്‍ക്കൂട്ടത്തിന് നടുവില്‍ എത്തിയ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. മുഖംമൂടി ധരിച്ചെത്തിയ അക്രമിയെ കുറിച്ച് പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സ്ഥലത്തുനിന്ന് സ്ഫോടക വസ്തുക്കളും കണ്ടെത്തിയിട്ടുണ്ട്. വെടിവെച്ചയാള്‍ പ്രദേശവാസി തന്നെയാണെന്നാണ് പോലീസിന് ലഭിച്ച വിവരം. വെടിവെപ്പുണ്ടായതോടെ ട്രെയിന്‍ സര്‍വീസ് നിര്‍ത്തിവെച്ചു.
പാകിസ്താനില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവമാകുന്നു
പാകിസ്താന്‍: പാകിസ്താനില്‍ മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ സജീവം. മന്ത്രിസഭ രാത്രിയോടെ തീരുമാനിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും പല വകുപ്പുകളിലും തീരുമാനമായിട്ടില്ല.പാകിസ്താനുമായി സൗഹൃദനയം നിലനിര്‍ത്തുമെന്ന് ചൈനയും അറിയിച്ചു. പാകിസ്താന്‍ മന്ത്രിസഭയില്‍ ആരെല്ലാം എന്നതില്‍ ഇപ്പോഴും വ്യക്തതയായിട്ടില്ല. വിദേശകാര്യമന്ത്രിയായി ബിലാവല്‍ ബൂട്ടോ ആണെന്നാണ് സൂചനകള്‍. ആഭ്യന്തരമന്ത്രിയായി റാണാ സനഉള്ളയുടെയും ഇന്‍ഫര്‍മേഷന്‍ മന്ത്രിയായി മറിയം ഔറങ്കസേബിന്‍റെ പേരുകളും പട്ടികയിലുണ്ട്. പാകിസ്താന്‍ മുസ്ലിം ലീഗ് നേതാക്കളായ ഖ്വാജ ആസിഫ്,ഖുറാം ദസ്തഗിര്‍, സാദ് റാഫിഖ്, മുര്‍താസ ജാവേദ് തുടങ്ങിയവരും മന്ത്രിസഭയില്‍ ഇടംപിടിച്ചേക്കാം. ഇമ്രാന്‍ ഖാനെതിരെയുള്ള വിശ്വാസ വോട്ടെടുപ്പില്‍ പങ്കെടുത്ത പ്രതിപക്ഷ കക്ഷികളെ കൂടെക്കൂട്ടാനാണ് ശഹബാസ് ശരീഫിന്‍റെ നീക്കം.