ന്യൂഡല്‍ഹി: നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്ന ഭരണഘടനാ ബെഞ്ചിന് മുന്‍പാകെ സത്യവാങ് മൂലം സമര്‍പ്പിച്ച് കേന്ദ്രസര്‍ക്കാര്‍.കേസില്‍ കക്ഷികളായ റിസര്‍വ് ബാങ്കിനും കേന്ദ്ര സര്‍ക്കാരിനും വിശദമായ സത്യവാങ് മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശം നല്‍കിയിരുന്നു. നോട്ട് നിരോധനം ന്യായീകരിച്ച് കൊണ്ടാണ് കേന്ദ്രസര്‍ക്കാര്‍ കോടതിയില്‍ സത്യവാങ് മൂലം സമര്‍പ്പിച്ചിട്ടുള്ലത്.
കള്ളപ്പണം നിരോധിക്കാനുള്ള നടപടിയുടെ ഭാഗമായിരുന്നു നോട്ട് നിരോധനമെന്ന് കേന്ദ്രസര്‍ക്കാര്‍ സത്യവാങ് മൂലത്തിലും ആവര്‍ത്തിച്ചു. സര്‍ക്കാരിന്‍റെ ഏകകണ്ഠേനെയുള്ള നടപടിയായിരുന്നില്ല നോട്ട് നിരോധനമെന്നും സമാന്തര സാമ്പത്തിക രംഗത്തെ നിയന്ത്രിക്കാനായി ആര്‍ബിഐയുടെ നിര്‍ദേശപ്രകാരമാണ് നടപ്പാക്കിയതെന്നുമാണ് സത്യവാങ് മൂലത്തിലെ വിശദീകരണം. നോട്ട് നിരോധനത്തിന്‍റെ ആറാം വര്‍ഷത്തിലും പൊതുജനത്തിന്‍റെ പക്കല്‍ വിനിമയത്തിനായുള്ള നോട്ടുകളുടെ എണ്ണത്തില്‍ കുറവില്ല എന്ന റിപ്പോര്‍ട്ട് ആര്‍ബിഐ തന്നെ പുറത്ത് വിട്ടിരുന്നു. പുതിയ റിപ്പോര്‍ട്ടിന്‍റെ പശ്ചാത്തലത്തിലും ഡിജിറ്റല്‍ സാമ്പത്തിക ഇടപാടുകള്‍ വര്‍ധിപ്പിക്കുന്നതിന്‍റെ ഭാഗമായിരുന്നു നോട്ട് നിരോധനം എന്ന നിലപാട് തന്നെ ഭരണഘടനാ ബെഞ്ചിന് മുന്നിലും കേന്ദ്രസര്‍ക്കാര്‍ ആവര്‍ത്തിച്ചു.ആര്‍ബിഐയുടെ കണക്ക് പ്രകാരം പൊതുജനത്തിന്‍റെ കൈയില്‍ 30.83 ലക്ഷം കോടി രൂപയാണ് വിവിധ ആവശ്യങ്ങള്‍ക്കായുള്ളത്.