കാഠ്മണ്ഡു: നേപ്പാളില്‍ വിനോദസഞ്ചാര ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് അഞ്ച് മെക്സിക്കന്‍ പൗരന്മാരുള്‍പ്പെടെ ആറ് പേര്‍ മരിച്ചു.
എവറസ്റ്റ് കൊടുമുടി ഉള്‍പ്പെടെയുള്ള പ്രദേശങ്ങള്‍ കാണാനായി സര്‍വീസ് നടത്തുന്ന മാനാംഗ് എയറിന്‍റെ വിനോദസഞ്ചാര ഹെലികോപ്റ്റര്‍ കാഠ്മണ്ഡുവിന് വടക്കുകിഴക്കുള്ള സോലുഖുംബു ജില്ലയിലെ ലിഖു മേഖലയില്‍ വച്ചാണ് തകര്‍ന്നുവീണത്.
അപകടത്തിന്‍റെ കാരണം വ്യക്തമല്ല.നേപ്പാള്‍ സ്വദേശിയായ പൈലറ്റ് ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്നും ചിന്നിച്ചിതറിയ നിലയിലായിരുന്നു ഇവയെന്നും അധികൃതര്‍ അറിയിച്ചു. മൃതദേഹങ്ങള്‍ എയര്‍ലിഫ്റ്റ് ചെയ്ത് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ ആശുപത്രിയിലെത്തിച്ചു.