നേപ്പാളിലേക്ക് ഇന്ത്യന്‍ ട്രെയിന്‍

Top News

ന്യൂഡല്‍ഹി : ചരിത്രത്തിലാദ്യമായി ഇന്ത്യയിലുള്ള നേപ്പാളി വംശജരുടെ ചിരകാല അഭിലാഷമായിരുന്ന ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്കുള്ള ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.യനഗര്‍ കുര്‍ത്ത ക്രോസ് ബോര്‍ഡര്‍ റെയില്‍വേ ലിങ്ക് നേപ്പാളിലെ ആദ്യത്തെ ആധുനിക റെയില്‍വേ സര്‍വീസായി മാറും. 35 കിലോമീറ്റര്‍ ദൂരം നീണ്ടുകിടക്കുന്ന ഈ സര്‍വീസ് ഇന്ത്യയിലെ ബിഹാറിലുള്ള ജയനഗറിനെയും നേപ്പാളിലെ കുര്‍ത്തയെയും തമ്മിലാണ് ബന്ധിപ്പിക്കുന്നത്. ഇന്ത്യയില്‍ നിന്ന് നേപ്പാളിലേക്ക് യാത്ര ചെയ്യണമെങ്കില്‍ ഇന്ത്യന്‍ പൗരന്‍മാര്‍ ഒരു തിരിച്ചറിയല്‍ കാര്‍ഡ് നിര്‍ബന്ധമായും കയ്യില്‍ കരുതേണ്ടതാണെന്ന് കേന്ദ്രസര്‍ക്കാര്‍.അഞ്ച് കോച്ചുകളുള്ള ഡെമു തീവണ്ടിയാണ് ആദ്യമായി ഈ റൂട്ടിലൂടെ ഓടിത്തുടങ്ങുക. ഇനി സാധാരണ യാത്രകള്‍ക്കും ടൂറിസ്റ്റ് കേന്ദ്രങ്ങള്‍ സന്ദര്‍ശിക്കാനുമെല്ലാം ഇന്ത്യക്കാര്‍ക്ക് ഈ തീവണ്ടി സര്‍വീസിനെ ആശ്രയിക്കാന്‍ സാധിക്കും.

Leave a Reply

Your email address will not be published. Required fields are marked *