കാഠ്മണ്ഡു: നേപ്പാള്‍ പ്രസിഡന്‍റായി രാംചന്ദ്ര പൗഡല്‍ തെരഞ്ഞെടുക്കപ്പെട്ടു. ഇന്നലെ കാഠ്മണ്ഡുവില്‍ നടന്ന വോട്ടെടുപ്പില്‍ നേപ്പാളി കോണ്‍ഗ്രസിന്‍റെ പൗഡല്‍ സിപിഎന്‍-യുഎംഎല്ലിന്‍റെ സുബാസ് ചന്ദ്ര നെംബാംഗിനെ പരാജയപ്പെടുത്തി.
പൗഡല്‍ 33,802 വോട്ടുകള്‍ നേടിയപ്പോള്‍ എതിരാളിയായ സുബാഷ് ചന്ദ്ര 15,518 വോട്ടുകള്‍ നേടിയതായും തെരഞ്ഞെടുപ്പ് കമ്മീഷണര്‍ അറിയിച്ചു.
