തിരുവനന്തപുരം: നെല്ല് സംഭരണത്തില്‍ നിന്നു സപ്ലൈക്കോ പൂര്‍ണമായി പിന്‍മാറിയിട്ടില്ലെന്ന് മന്ത്രി ജി.ആര്‍. അനില്‍. സൗകര്യമുള്ള സ്ഥലങ്ങളില്‍ സഹകരണ സംഘങ്ങളെ കൂടി സഹകരിപ്പിക്കാനാണ് തീരുമാനം. കര്‍ഷകര്‍ക്ക് പരമാവധി വേഗത്തില്‍ പണം ലഭിക്കാനുള്ള സൗകര്യമാണുണ്ടാക്കുന്നത്. സബ്സിഡി ഇനങ്ങളുടെ വില വര്‍ദ്ധിപ്പിക്കണം എന്ന ആവശ്യം ന്യായമാണെന്നും മന്ത്രി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.സബ്സിഡി ഇനങ്ങളുടെ വില കൂട്ടേണ്ട സാഹചര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഈ ആവശ്യം ഉന്നയിച്ച് സപ്ലൈക്കോയുടെ കത്ത് സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. ഇനി സര്‍ക്കാരാണ് നയപരമായ തീരുമാനമെടുക്കേണ്ടത്. നല്ല രീതിയിലുള്ള വിപണി ഇടപെടലിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. താല്‍ക്കാലിക ജീവനക്കാര്‍ക്ക് ടാര്‍ഗറ്റ് നിശ്ചയിക്കുന്നതില്‍ തെറ്റില്ല. സ്ഥാപനം നല്ല രീതിയില്‍ പ്രവര്‍ത്തിക്കാനുള്ള ക്രമീകരണമാണ് ഇതിലൂടെ ലക്ഷ്യമിടുന്നത് മന്ത്രി പറഞ്ഞു.
