നെടുമ്പാശേരിയില്‍ നിന്ന് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കുന്നു

Top News

കൊച്ചി: സിംഗപ്പൂര്‍ എയര്‍ലൈന്‍സ് നാളെ മുതല്‍ നെടുമ്പാശ്ശേരിയില്‍ നിന്നുള്ള സര്‍വീസുകള്‍ പുനരാരംഭിക്കുന്നു.നാളെ മുതല്‍ ചൊവ്വ, വ്യാഴം, ഞായര്‍ ദിവസങ്ങളില്‍ ആഴ്ചയില്‍ മൂന്ന് വിമാന സര്‍വീസുകള്‍ ഉണ്ടാകുമെന്ന് അധികൃതര്‍ അറിയിച്ചു.
രാത്രി 10.15 ന് സിംഗപ്പൂരില്‍ നിന്നെത്തുന്ന വിമാനം 11.05 ന് മടങ്ങും . പ്രധാനപ്പെട്ട രാജ്യാന്തര ഹബ്ബുകളില്‍ നിന്നും നെടുമ്പാശേരിയിലേക്ക് വിമാന സര്‍വീസുകള്‍ പുനഃസ്ഥാപിക്കുന്നതിന് സിയാല്‍ ചെയര്‍മാനും ഡയറക്ടര്‍ ബോര്‍ഡും സജീവമായ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്ന് സിയാല്‍ മാനേജിംഗ് ഡയറക്ടര്‍ എസ് സുഹാസ് പറഞ്ഞു.
20 മാസത്തെ നീണ്ട ഇടവേളയ്ക്ക് ശേഷം സിംഗപ്പൂര്‍ എയര്‍ലൈന്‍സ് സര്‍വീസ് പുനരാരംഭിക്കാന്‍ സാധിച്ചതില്‍ അതിയായ സന്തോഷമുണ്ട്.നെടുമ്പാശേരിയില്‍ നിന്നുള്ള ഫ്ളൈറ്റുകള്‍ പുനരാരംഭിക്കുന്നതോടെ, യാത്രക്കാര്‍ക്ക് സിംഗപ്പൂരിലെ സുഹൃത്തുക്കളുമായും കുടുംബാംഗങ്ങളുമായും വീണ്ടും ഒത്തുചേരാനും കഴിയുമെന്നും എസ് സുഹാസ് കൂട്ടിച്ചേര്‍ത്തു.സിംഗപ്പൂരില്‍ നിന്ന് എത്തുന്ന വര്‍ നെടുമ്ബാശേരി വിമാനത്താവളത്തില്‍ ആര്‍ ടി പിസിആര്‍ പരിശോധന നടത്തണം. തുടര്‍ന്ന് എഴു ദിവസം ക്വാറന്‍റൈന്‍ നിര്‍ബന്ധം. എട്ടാം ദിനം വീണ്ടും ആര്‍ ടി പി സി ആര്‍ പരിരോധന നടത്തണം. പോസിറ്റീവ് ആണെങ്കില്‍ ക്വാറന്‍റെന്‍ തുടരണം. സിയാല്‍ ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളിലേയ്ക്ക് ആഴ്ചയില്‍ 185 സര്‍വീസുള്‍ കൈകാര്യം ചെയ്യുന്നുണ്ട്.യുകെ, ശ്രീലങ്ക, മാലെ എന്നിവിടങ്ങളിലേക്കുള്ള ഫ്ലൈറ്റുകള്‍ക്ക് നേരത്തെ തന്നെ ആരംഭിച്ചു. ഈ വര്‍ഷാവസാനത്തോടെ നെടുമ്ബാശേരി വിമാനത്താവളത്തിലെ രാജ്യാന്തര വിമാന സര്‍വീസുകള്‍ സാധാരണ നിലയിലാകുമെന്നാണ് സിയാല്‍ പ്രതീക്ഷിക്കുന്നതെന്നും അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *