. ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും നേരെ ആക്രമണം
ഇടുക്കി: നെടുങ്കണ്ടം താലൂക്ക് ആശുപത്രിയില്‍ കൊട്ടാരക്കര സംഭവത്തിന് സമാനമായ ആക്രമണം. ആശുപത്രിയില്‍ പൊലീസ് ചികിത്സക്കെത്തിച്ച വ്യക്തി അക്രമാസക്തനായി. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ ആണ് ആക്രമിക്കാന്‍ ശ്രമിച്ചത്. ഇക്കഴിഞ്ഞദിവസം രാത്രിയാണ് സംഭവമുണ്ടായത്. അടിപിടി കേസിനെ തുടര്‍ന്ന് പൊലീസ് എത്തിച്ച ആള്‍ ഡോക്ടര്‍മാര്‍ക്കും നേഴ്സുമാര്‍ക്കും എതിരെ ആക്രമണം അഴിച്ചുവിടുകയായിരുന്നു. മദ്യലഹരിയിലായിരുന്ന ഇയാളുടെ കൈ കാലുകള്‍ ബന്ധിച്ച ശേഷമാണ് പിന്നീട് ചികിത്സ നല്‍കിയത്. ജീവനക്കാരുടെ അവസരോചിതമായ ഇടപെടല്‍ മൂലമാണ് വന്‍ ദുരന്തം ഒഴിവായത്.സംഭവത്തെ തുടര്‍ന്ന് ഡോക്ടര്‍മാരുടെയും ആശുപത്രി ജീവനക്കാരുടെയും നേതൃത്വത്തില്‍ നെടുങ്കണ്ടത്ത് പ്രതിഷേധ പ്രകടനം നടത്തി. കൊട്ടാരക്കര സംഭവം നെടുങ്കണ്ടത്തും ആവര്‍ത്തിച്ചേനെ. ആശുപത്രിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.