കോഴിക്കോട് : മതസൗഹാര്‍ദവും സാഹോദര്യവും രാജ്യസ്നേഹവും നിലനിര്‍ത്തിയിരുന്ന ചരിത്രപ്രസിദ്ധമായ മാമാങ്കോത്സവത്തെ അനുസ്മരിച്ച് തിരുന്നാവായ റീ-എക്കൗയും മാമാങ്ക മെമ്മോറിയല്‍ ട്രസ്റ്റും സംയുക്തമായി 2024 ജനുവരി 25 മുതല്‍ 28 വരെ നടത്തുന്ന മാമാങ്കോത്സവത്തിന് കോഴിക്കോട് തളിക്ഷേത്ര സന്നിധിയില്‍ നടന്ന ചടങ്ങില്‍ കോഴിക്കോട് സാമൂതിരി രാജയുടെ പ്രതിനിധി ടി.ആര്‍ രാമവര്‍മ്മ വിളംബരം നടത്തി . കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ചരിത്രപണ്ഡിതനായിരുന്ന ഡോക്ടര്‍ എന്‍.എം.നമ്പൂതിരിയുടെ സഹായത്തോടെ തിരുന്നാവായ കേന്ദ്രമായി പ്രവര്‍ത്തിച്ചുവരുന്ന സാംസ്കാരിക പരിസ്ഥിതി സംഘടനയായ റീ-എക്കൗ യാണ് വര്‍ഷംതോറും മാമാങ്ക അനുസ്മരണ ഉത്സവം നടത്തിവരുന്നത്. 268 വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായിട്ടാണ് സാമൂതിരിയുടെ പ്രതിനിധി മാമാങ്കോത്സവം പ്രഖ്യാപിക്കുന്നത്. ഈ വര്‍ഷത്തെ ആഘോഷത്തിന്‍റെ ഭാഗമായി അങ്ങാടിപ്പുറം തിരുമാന്ധാംകുന്ന് ക്ഷേത്രപരിസരത്ത് നിന്നും വര്‍ഷംതോറും നടത്തിവരാറുള്ള അംഗവാള്‍ പ്രയാണത്തോടെ തുടങ്ങി അങ്കപ്പയറ്റോടെ അവസാനിക്കും.
മാമാങ്ക ചരിത്ര കുടുംബ സന്ദര്‍ശനം , തിരുന്നാവായ ഗണിത മഹാമേള , നാവായ ഗരിമ , ധ്വജാരോഹണം, താരനിരീക്ഷണ സായാഹ്നം, ജാലക കാഴ്ച, ബാല ബാലിക ബൈടെക് , കളരി ഗുരുക്കന്മാരെ ആദരിക്കലും ആയോധന കലാമേളയും നടക്കും. ചടങ്ങില്‍ റീ-എക്കൗ പ്രസിഡന്‍റ് സി. കിളര്‍ അധ്യക്ഷത വഹിച്ചു. മാമാങ്കം മെമ്മോറിയല്‍ ട്രസ്റ്റ് സെക്രട്ടറി അബ്ദുല്‍ വാഹിദ് പല്ലാര്‍ , തളിക്ഷേത്ര പ്രതിനിധി പ്രദീപ് കോഴിക്കോട് , കെ.പി.അലവി , കായക്കല്‍ അലി, കെ.കെ. റസാക്ക് ഹാജി, ലത്തീഫ് കുറ്റിപ്പുറം, ചിറക്കല്‍ ഉമ്മര്‍ , അയ്യപ്പന്‍ കുറുമ്പത്തൂര്‍ , സി.വി. സുലൈമാന്‍ , ശ്രീരാം പി. സന്തോഷ് , എം.പി. വാസുദേവ് എന്നിവര്‍ സംസാരിച്ചു.
മാമാങ്കോത്സവം നടത്തിപ്പിനായി ഉള്ളാട്ടില്‍ രവീന്ദ്രന്‍ ചെയര്‍മാനായും ,കെ.കെ.റസാഖ് ഹാജി, കെ.വി.ഉണ്ണികുറുപ്പ് എന്നിവര്‍ വൈസ് ചെയര്‍മാന്‍മാരായും എം.കെ. സതീഷ് ബാബു ജനറല്‍ കണ്‍വീനറായും സതീശന്‍ കളിച്ചാത്ത്, സി.കിളര്‍ ജോയിന്‍റ് കണ്‍വീനര്‍മാരായും അംബുജന്‍ തവനൂര്‍ ട്രഷററായും സംഘാടക സമിതിസാമൂതിരിയുടെ പ്രതിനിധി ടി. ആര്‍.രാമവര്‍മ്മ പ്രഖ്യാപിച്ചു.
