ന്യൂഡല്‍ഹി: പ്രവാചകന് മുഹമ്മദ് നബിക്കെതിരെ പരാമര്‍ശം നടത്തിയ വിവാദത്തിലായ ബിജെപി മുന്‍ വക്താവ് നുപൂര്‍ ശര്‍മയ്ക്ക് തോക്ക് കൈവശം വയ്ക്കാനുള്ള ലൈസന്‍സ് നല്കി ഡല്‍ഹി പൊലീസ്.ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി നുപൂര്‍ ശര്‍മ നല്കിയ അപേക്ഷയെ തുടര്‍ന്നാണ് പൊലീസ് നടപടി.കഴിഞ്ഞ വര്‍ഷം ഒരു ചാനല്‍ ചര്‍ച്ചയ്ക്കിടെയാണ് നുപൂര്‍ ശര്‍മ വിവാദ പരാമര്‍ശം നടത്തിയത്. ഇതേ തുടര്‍ന്ന് അന്താരാഷ്ട്ര തലത്തിലടക്കം പ്രതിഷേധങ്ങളുയര്‍ന്നിരുന്നു. നിരുത്തരവാദ പരാമര്‍ശം പിന്‍വലിക്കണമെന്ന് സുപ്രീംകോടതിയും ചൂണ്ടിക്കാട്ടി. വിവാദത്തിന് പിന്നാലെ ഇവരെ ബിജെപി പുറത്താക്കി.