നീറ്റ് യുജി പുനപരീക്ഷയില്‍ ഹാജരായത് 813 പേര്‍

Top News

63 വിദ്യാര്‍ത്ഥികളെ ഡീബാര്‍ ചെയ്തതായി എന്‍.ടി.എ

ന്യൂഡല്‍ഹി: നീറ്റ് യുജി പുനപരീക്ഷയില്‍ 1,563 പരീക്ഷാര്‍ത്ഥികളില്‍ ഹാജരായത് 813 പേര്‍ മാത്രമെന്ന് നാഷനല്‍ ടെസ്റ്റിംഗ് ഏജന്‍സി (എന്‍.ടി.എ). ചണ്ഡീഗഡ്, ഛത്തീസ്ഗഡ്, ഗുജറാത്ത്, ഹരിയാന, മേഘാലയ എന്നിവിടങ്ങളിലെ കേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്.ഛത്തീസ്ഗഢില്‍ 602 പേരില്‍ 291 പേരും ഹരിയാനയില്‍ 494ല്‍ 287 പേരും മേഘാലയയില്‍ 464ല്‍ 234 പേരും പരീക്ഷയെഴുതി. ഛത്തീസ്ഗഡില്‍ രണ്ടുപേരും ഗുജറാത്തില്‍ ഒരു വിദ്യാര്‍ത്ഥിയും ഹാജരായി.അതേസമയം, നീറ്റ് പരീക്ഷയില്‍ ക്രമക്കേട് നടത്തിയ 63 വിദ്യാര്‍ഥികളെ എന്‍.ടി.എ ഡീബാര്‍ ചെയ്തു. നീറ്റ് യുജി പരീക്ഷാ ക്രമക്കേടില്‍ സി.ബി.ഐ സംഘം കേസെടുത്തിരുന്നു. പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി നിയോഗിച്ചെന്ന് സി.ബി.ഐ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. കേസിന്‍റെ അന്വേഷണത്തിനായി സംഘാംഗങ്ങള്‍ ബിഹാര്‍, ഗുജറാത്ത് സംസ്ഥാനങ്ങളിലേക്ക് യാത്ര തിരിച്ചു. എന്‍.ടി.എ അടക്കം എല്ലാ സര്‍ക്കാര്‍ സ്ഥാപനങ്ങളിലെയും ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണ പരിധിയിലുണ്ടെന്ന് സി.ബി.ഐ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
മേയ് അഞ്ചിന് നടന്ന നീറ്റ് യു. ജി പരീക്ഷയിലെ ക്രമക്കേടാണ് സി.ബി.ഐ അന്വേഷിക്കുന്നത്. പരീക്ഷയുടെ വിശ്വാസ്യത നിലനിര്‍ത്തുകയും വിദ്യാര്‍ത്ഥികളുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കേണ്ടത് സര്‍ക്കാരിന്‍റെ ചുമതലയാണെന്നും മന്ത്രാലയം വ്യക്തമാക്കുന്നു. എന്‍.ടി.എ ഡയറക്ടര്‍ ജനറല്‍ സുബോദ് കുമാറിനെ നീക്കിയതിനു പിന്നാലെയാണ് അന്വേഷണം സി.ബി.ഐക്ക് കൈമാറിയിരിക്കുന്നത്. പകരം പ്രദീപ് സിംഗ് കരോളയ്ക്ക് എന്‍.ടി.എയുടെ അധിക ചുമതല നല്‍കിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *