നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ

Top News

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേടിനെതിരെ ഐകകണ്ഠ്യേന പ്രമേയം പാസ്സാക്കി നിയമസഭ. എം. വിജിന്‍ അവതരിപ്പിച്ച ഉപക്ഷേപമാണ് പാസ്സാക്കിയത്. വലിയ ക്രമക്കേടുകളാണ് പരീക്ഷയില്‍ നടന്നതെന്ന് ഭരണപക്ഷത്തെയും പ്രതിപക്ഷത്തെയും അംഗങ്ങള്‍ വിമര്‍ശിച്ചു. സമഗ്ര അന്വേഷണം വേണമെന്നും വിദ്യാര്‍ത്ഥികളുടെ ആശങ്ക പരിഹരിക്കണമെന്നും സഭ ആവശ്യപ്പെട്ടു. നീറ്റ് പരീക്ഷ ക്രമക്കേടില്‍ സ്വതന്ത്ര ഏജന്‍സിയുടെ സമഗ്രാന്വേഷണം വേണമെന്ന് കേരള നിയമസഭ ഐക്യകണ്ഠേന കേന്ദ്ര സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. സഭ ചട്ടം 130 അനുസരിച്ച് ഭരണപക്ഷ അംഗമായ എം. വിജിന്‍ അവതരിപ്പിച്ച പ്രമേയത്തെ പ്രതിപക്ഷം അനുകൂലിക്കുകയായിരുന്നു.
അധികാര കേന്ദ്രങ്ങളിലെ ഉന്നതരും വന്‍കിട ട്യൂഷന്‍ സെന്‍ററുകളും ഒരുമിച്ച് നടത്തിയ കുംഭകോണമാണ് നീറ്റ് പരീക്ഷ തട്ടിപ്പെന്ന് പ്രമേയം അവതരിപ്പിച്ചു കൊണ്ട് വിജിന്‍ പറഞ്ഞു. ദേശീയ തലത്തിലെ പ്രവേശന പരീക്ഷകള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ ചുമതലപ്പെടുത്തിയ നാഷണല്‍ ടെസ്റ്റിംഗ് ഏജന്‍സി ഏറ്റെടുത്ത് നടത്തുന്ന രണ്ട് ദേശീയ പരീക്ഷകളുമായി ബന്ധപ്പെട്ട് ഉണ്ടായ വ്യാപക ക്രമക്കേടുകള്‍ ഞെട്ടിക്കുന്നതാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ.ആര്‍. ബിന്ദുവും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *