ന്യൂഡല്‍ഹി: പതിനായിരം കോടിയിലേറെ രൂപയുടെ വായ്പാ തട്ടിപ്പ് നടത്തി ഇന്ത്യവിട്ട വ്യവസായി നീരവ് മോദിയെ ഇന്ത്യയ്ക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവ്.തന്നെ ഇന്ത്യയ്ക്ക് കൈമാറരുതെന്ന് ആവശ്യപ്പെട്ട് നീരവ് നല്‍കിയ ഹര്‍ജി ബ്രിട്ടീഷ് കോടതി തള്ളി.ഇയാളെ ഇന്ത്യയ്ക്ക് കൈമാറുന്നതാണ് ശരിയെന്ന് കോടതി ചൂണ്ടിക്കാട്ടി. ഉടന്‍തന്നെ ലണ്ടനിലെ ജയിലില്‍ കഴിയുന്ന നീരവിനെ ഇന്ത്യയ്ക്ക് കൈമാറിയേക്കും.13,000 കോടി രൂപയുടെ, പഞ്ചാബ് നാഷണല്‍ ബാങ്ക് തട്ടിപ്പിലെ മുഖ്യപ്രതിയാണ് നീരവ് മോദി. തട്ടിപ്പ് വിവരം പുറത്തതുവരികയും വിവിധ ഏജന്‍സികള്‍ അന്വേഷണം ആരംഭിക്കുകയും ചെയ്തപ്പോള്‍ ഇയാള്‍ ഇന്ത്യ വിടുകയായിരുന്നു. ഇദ്ദേഹം 2019 മാര്‍ച്ചിലാണ് ലണ്ടനില്‍ അറസ്റ്റിലായത്.ഹര്‍ജി പരിഗണിച്ച കോടതി, ഇന്ത്യ ഒരു വിദേശ സൗഹൃദ ശക്തിയാണെന്നും കുറ്റവാളി കൈമാറ്റ ഉടമ്ബടിയുടെ ബാധ്യതകള്‍ യുകെ പാലിക്കുമെന്നും അറിയിച്ചു. നീരവ് മോദി വിഷാദാവസ്ഥയിലാണെന്നും ആത്മഹത്യാപ്രവണതയുണ്ടെന്നും ഇന്ത്യയിലെ പ്രതികൂല സാഹചര്യം കാരണം അവിടേക്ക് കൈമാറുന്നതോടെ അത് കൂടുതല്‍വഷളാകുമെന്നും നീരവിന്‍റെ അഭിഭാഷകന്‍ വാദിച്ചു.ഇന്ത്യയെ രാഷ്ട്രീയക്കാര്‍ മോശം അവസ്ഥയിലാക്കിയെന്നും ഇന്ത്യന്‍ മാദ്ധ്യമങ്ങള്‍ തനിക്കെതിരെ ക്രൂരമായാണ് പെരുമാറുന്നതെന്നും ഹര്‍ജിയില്‍ പറയുന്നു. ഇതിന് ഉദാഹരണമായി പൊതുജനങ്ങള്‍ അദ്ദേഹത്തിന്‍റെ കോലം കത്തിച്ചത് ചൂണ്ടിക്കാട്ടിയായിരുന്നു വാദം.