നീതിയും സുരക്ഷയുമാണ് മതനിയമങ്ങളുടെ കാതല്‍ : ഐ എസ് എം പ്രീകൊളോക്കിയം

Top News

തിരൂര്‍: സമൂഹത്തില്‍ നീതിയും സുരക്ഷയും ഉറപ്പാക്കുന്നതിനു വേണ്ടിയാണ് മതനിയമങ്ങളെന്ന് ഐ.എസ്.എം മലപ്പുറം വെസ്റ്റ് ജില്ലാ സമിതി സംഘടിപ്പിച്ച പ്രീ കൊളോക്കിയം അഭിപ്രായപ്പെട്ടു.മുസ്ലിം വ്യക്തി നിയമങ്ങള്‍ ബഹുസ്വര സമൂഹത്തില്‍ എന്ന വിഷയത്തെ ആസ്പദമാക്കി സംഘടിപ്പിച്ച പ്രീ കൊളോക്കിയം കെ.എന്‍.എം മര്‍ക്കസുദ്ദഅ് വ സംസ്ഥാന സെക്രട്ടറി അബ്ദുല്‍ല്ലത്തീഫ് കരുമ്പുലാക്കല്‍ ഉദ്ഘാടനം ചെയ്തു.
ഐ.എസ്.എം സംസ്ഥാന സമിതി അക്കാദമി ഫോര്‍ ഇസ്ലാമിക് സ്റ്റഡീസ് ആന്‍റ് റിസര്‍ച്ചുമായി സഹകരിച്ച് നവംബറില്‍ 18, 19 ന് കോഴിക്കോട് നടക്കുന്ന ഇന്‍റര്‍നാഷണല്‍ കൊളോക്കിയത്തിന്‍റെ മുന്നോടിയായാണ് പ്രീകൊളോക്കിയം സംഘടിപ്പിച്ചത്. ഡോ. ഇസ്മാഈല്‍ കരിയാട് , അലി മദനി മൊറയൂര്‍. , ഡോ. സുഫിയാന്‍ അബ്ദുസ്സത്താര്‍ എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിച്ചു. അബ്ദുല്‍ ഖയ്യും കുറ്റിപ്പുറം, ടി.കെ.എന്‍ ഹാരിസ് , പാറപ്പുറത്ത് മുഹമ്മദ് കുട്ടി ഹാജി, ആബിദ് മദനി, ടി.നിയാസ് എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *