നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമെന്ന് രാഷ്ട്രപതി രാംനാഥ് കോവിന്ദ്

Kerala

രാജ്യത്തോട് നന്ദി പറഞ്ഞ് വിടവാങ്ങല്‍ പ്രസംഗം

ന്യൂഡല്‍ഹി :നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമെന്നു രാജ്യത്തെ അഭിസംബോധന ചെയ്തു വിടവാങ്ങല്‍ പ്രസംഗത്തില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ്. അഞ്ചു കൊല്ലം മുമ്പ് രാഷ്ട്രപതി എന്ന നിലയ്ക്ക് ജനങ്ങള്‍ പ്രകടിപ്പിച്ച വിശ്വാസം കാത്തുസൂക്ഷിക്കാനായെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്തിനോട് നന്ദി പറയുന്നു. രാജ്യത്തിന്‍റെ സഹകരണം കിട്ടി. പ്രവാസി ഇന്ത്യാക്കാരുടെ സ്നേഹം എല്ലായിടത്തും കിട്ടി. സൈനികരുമായുള്ള കൂടിക്കാഴ്ച പ്രചോദനമേകി.നിശ്ചയദാര്‍ഢ്യമുള്ള ജനതയില്‍ രാജ്യത്തിന്‍റെ ഭാവി സുരക്ഷിതമാണ്.ഇന്ത്യയുടെ ജനാധിപത്യം എല്ലാവര്‍ക്കും അവസരങ്ങള്‍ നല്‍കുന്നു. വേരുകളോട് ചേര്‍ന്ന് നില്‍ക്കണമെന്ന് ഏവരോടും അഭ്യര്‍ത്ഥിക്കുന്നു. ഇന്ത്യയുടെ യാത്ര 75 വര്‍ഷം പിന്നിടുന്നത് ലോകത്തിനു മുമ്പാകെ ശ്രേഷ്ഠ ഭാരതത്തിന്‍റെ നേട്ടങ്ങള്‍ അവതരിപ്പിക്കാനുള്ള അവസരമാണ്. ജനാധിപത്യത്തിന്‍റെ രൂപരേഖ തയ്യാറാക്കിയത് ഭരണഘടനാ ശില്പികളാണെന്നും അദ്ദേഹം പറഞ്ഞു. സ്വാതന്ത്യം,സാഹോദര്യം, സമത്വം എന്നിവ കൈവിടാതിരിക്കണം. എല്ലാ ജനങ്ങള്‍ക്കും ഒരു പോലെ അവസരങ്ങളും വികസനവും എത്താനാണ് രാജ്യം ശ്രമിക്കുന്നത്. വിദ്യാഭ്യാസത്തിനും ആരോഗ്യത്തിനും പരിഗണന നല്‍കുന്ന നയം തുടരണം. ഗാന്ധിജിയുടെ തത്വങ്ങളാണ് തന്നെ നയിച്ചത് ഗാന്ധിയന്‍ തത്വങ്ങള്‍ ഓര്‍ക്കാന്‍ ഏവരും സമയം കണ്ടെത്തണം.

Leave a Reply

Your email address will not be published. Required fields are marked *