ജനീവ: കോവിഡ് വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകളെ പിന്‍തുണച്ച് ലോകാരോഗ്യ സംഘടന. ചൊവ്വാഴ്ച വിദഗ്ധ സംഘം വിളിച്ചു ചേര്‍ന്ന യോ ഗത്തിന്‍റെതാണ് ഈ തീരുമാനം.ബൂസ്റ്റര്‍ ഡോസുകളുടെ അടിയന്തിരവും വിശാലവുമായ പ്രവേശനത്തെ ശക്തമായി പിന്തുണയ്ക്കുന്നു എന്നായിരുന്നു യോ ഗത്തില്‍ എടുത്ത തീരുമാനം.
നേരത്തെ ബൂസ്റ്റര്‍ ഡോസുകളുടെ ആവിശ്യം ഇല്ലാ എന്നും വാക്സിന്‍ അസമത്വത്തിന് കാരണമാക്കി എന്നും ആയിരുന്നു ഡബ്ല്യൂഎച്ച് ഒ അഭിപ്രായപ്പെട്ടിരുന്നത്.കോവിഡ് വാക്സിനുകള്‍ ഉപയോഗിച്ചുള്ള പ്രതിരോധ കുത്തിവയ്പ്പ്. ഒമിക്രോണ്‍ പടര്‍ന്ന് പിടിച്ചപ്പോഴും ഗുരുതരമായ രോഗങ്ങളില്‍ നിന്നും മരണത്തില്‍ നിന്നും ഉയര്‍ന്ന തോതിലുള്ള സംരക്ഷണം നല്‍കിയെന്ന് ലോകാരോഗ്യ സംഘടന ഇറക്കിയ പുതിയ പ്രസ്താവനയില്‍ പറയുന്നു. രാജ്യങ്ങള്‍ വാക്സിന്‍റെ മതിയായ വിതരണം നടത്തിക്കഴിഞ്ഞാല്‍. ബൂസ്റ്ററുകള്‍ ശുപാര്‍ശ ചെയ്യുമെന്നും മറ്റ് രോഗങ്ങള്‍ ഉള്ളവര്‍ക്ക് ബൂസ്റ്റര്‍ ഡോസിന്‍റെ ഉപയോഗം വളരെയേറെ ഗുണം ചെയ്യുമെന്നും പ്രസ്താവനയില്‍ പറയുന്നു.
18 അംഗ ഉപദേശക ഗ്രൂപ്പാണ് പ്രസ്താവന ഇറക്കിയത്.അംഗീകൃത വാക്സിനുകളുടെ ബൂസ്റ്റര്‍ ഡോസുകള്‍ പ്രതിരോധശേഷി പുനഃസ്ഥാപിക്കുന്നതിനും കോവിഡില്‍ നിന്ന് സംരക്ഷിക്കുന്നതിനും സഹായിക്കുമെന്ന് നിരവധി ശാസ്ത്രീയ പഠനങ്ങള്‍ ഇതിനോടകം തെളിയിച്ചിട്ടുണ്ട്. ബ്രിട്ടന്‍, കാനഡ, യുഎസ് എന്നിവയുള്‍പ്പെടെയുള്ള സമ്ബന്ന രാജ്യങ്ങളിലെ ബൂസ്റ്റര്‍ ഡോസിന്‍റെ വിതരണം നിരവധി മരണങ്ങള്‍ തടയാന്‍ കാരണമായെന്നും ചില പഠനങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്.ഒമിക്രോണിനെ ഇപ്പോഴും നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന് ലോകാരോ ഗ്യ സംഘടന പറഞ്ഞു. ബിഎ2 എന്നറിയപ്പെടുന്ന സ്റ്റെല്‍ത്ത് പതിപ്പ് ഉള്‍പ്പെടെ, ഒമൈക്രോണിന്‍റെ പ്രാരംഭ കേസിന് ശേഷം ചില ആളുകള്‍ക്ക് വീണ്ടും രോഗം ബാധിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഇത് കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്നതിനെക്കുറിച്ച് സമ്മിശ്ര ഗവേഷണങ്ങളുണ്ട്, പക്ഷേ വാക്സിനുകള്‍ അതിനെതിരെ ഫലപ്രദമാണ്. സംഘടന കൂട്ടിച്ചേര്‍ത്തു.