നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ വാന്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്

Top News

ചങ്ങരംകുളം: തൃശ്ശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയില്‍ വാന്‍ ഇടിച്ച് ആറ് പേര്‍ക്ക് പരിക്ക്.
ഇന്ന് പുലര്‍ച്ചെ മൂന്നരയോടെ താടിപ്പടിയിലെ പെട്രോള്‍ പമ്ബിന് മുന്നില്‍ നിര്‍ത്തിയിട്ട ചരക്ക് ലോറിയിലാണ് 10 അംഗ സംഘം സഞ്ചരിച്ച സ്കോര്‍പിയോ വാഹനം നിയന്ത്രണം വിട്ട് ഇടിച്ചത്. എറണാംകുളം കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഫാഷന്‍ഷോ ടീം അംഗങ്ങളും സുഹൃത്തുക്കളുമാണ് അപകടത്തില്‍ പെട്ട വാഹനത്തില്‍ ഉണ്ടായിരുന്നത്. മലപ്പുറം കോട്ടക്കലില്‍ നിന്ന് ഫാഷന്‍ ഷോ പ്രോഗ്രാം കഴിഞ്ഞ് മടങ്ങുകയായിരുന്നു ഇവര്‍.
അപകടത്തില്‍ പരിക്കേറ്റ തൃശ്ശൂര്‍ സ്വദേശി ആല്‍ബര്‍ട്ട് (20), കൊല്ലം ചടയമംഗലം സ്വദേശികളായ സുഹൈദ്(19), അസ്ലം(20), കോട്ടയം എരുമേലി സ്വദേശി ജെഫിന്‍(21), കോട്ടയം കുറുവിലങ്ങാട് സ്വദേശി ഹേമന്ത്(19) തൃശ്ശൂര്‍ കേച്ചേരി സ്വദേശി നവാഫ് (19) എന്നിവര്‍ക്കാണ് പരിക്കേറ്റത്. വാഹനത്തില്‍ കുടുങ്ങിയ ഡ്രൈവര്‍ ആല്‍ബര്‍ട്ടിനെ ഫയര്‍ഫോഴ്സെത്തി വാഹനം വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ആല്‍ബര്‍ട്ടിന്‍െറ പരിക്ക് ഗുരുതരമാണ്. ഇയാളെ തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മറ്റുള്ളവര്‍ ചങ്ങരംകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *