നിര്‍ണായക മാറ്റവുമായി
സെബി

Uncategorized

മുംബൈ: ഓഹരി വിപണിയിലെ വ്യാപാരത്തില്‍ നിര്‍ണായക മാറ്റവുമായി സെബി. ഓഹരി വ്യാപാരത്തില്‍ ടി+1 സെറ്റില്‍മെന്‍റ് സംവിധാനം അവതരിപ്പിക്കാനുള്ള അനുമതി സെബി നല്‍കി. ഓഹരി ഇടപാടുകള്‍ക്ക് ഒരു ദിവസത്തില്‍ തന്നെ പൂര്‍ത്തിയാക്കുന്നതാണ് പുതിയ സംവിധാനം. ട്രാന്‍സാക്ഷന്‍ നടന്ന് ഒരു ദിവസത്തില്‍ ഇടപാട് പൂര്‍ത്തികരിക്കുന്നതാണ് പുതിയ രീതി. നിലവില്‍ രണ്ട് ദിവസമെടുത്താണ് ഇടപാട് പൂര്‍ത്തിയാക്കുന്നത്. ഏതെങ്കിലും സ്റ്റോക്ക് എക്സ്ചേഞ്ചിന് പുതിയ സംവിധാനത്തിലേക്ക് മാറണമെങ്കില്‍ ഒരു മാസം മുമ്ബ് ബന്ധപ്പെട്ടവര്‍ക്ക് നോട്ടീസ് നല്‍കി പുതിയ രീതിയിലേക്ക് മാറാമെന്ന് സെബി അറിയിച്ചിട്ടുണ്ട്.
സെറ്റില്‍മെന്‍റ് സമയം കുറക്കുന്നതിലൂടെ ബ്രോക്കര്‍മാര്‍ നടത്തുന്ന തട്ടിപ്പുകള്‍ക്ക് ഒരു പരിധി വരെ പരിഹാരം കാണാന്‍ കഴിയുമെന്നാണ് സെബിയുടെ പ്രതീക്ഷ. എന്നാല്‍, വിദേശ നിക്ഷേപകര്‍ക്ക് ഇത് ബുദ്ധിമുട്ട് സൃഷ്ടിക്കുമെന്ന് ആശങ്കയുണ്ട്. ഓഹരി വിപണിയിലെ സെറ്റില്‍മെന്‍റ് സമയം കുറക്കണമെന്ന് ആവശ്യപ്പെട്ട് സെബിക്ക് നിരവധി അപേക്ഷകള്‍ ലഭിച്ചിരുന്നു. തുടര്‍ന്നാണ് പുതിയ സംവിധാനത്തിലേക്ക് മാറാന്‍ സെബി തീരുമാനിച്ചത്. 2022 ജനുവരി ഒന്ന് മുതലായിരിക്കും സെബിയുടെ ഉത്തരവ് നിലവില്‍ വരിക.

Leave a Reply

Your email address will not be published. Required fields are marked *