പാലക്കാട്: വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് പാലക്കാട് ജില്ലാ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്സ് യൂണിയന്‍ (സി.ഐ.ടി.യു) ജില്ലാ കമ്മിറ്റി 13ന് കലക്ടറിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തും. ആറുമുതല്‍ ഒമ്പതുവരെ പ്രചാരണജാഥകള്‍ നടത്തും. ക്ഷേമനിധി സെസ് പിരിവ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയാക്കുക, കുടിശ്ശിക പൂര്‍ണമായും പിരിച്ചെടുക്കുക, ആനുകൂല്യങ്ങളും പെന്‍ഷനും തീര്‍ത്ത് നല്‍കുക, വെട്ടുകല്ലിന്‍റെയും അസംസ്കൃത വസ്തുക്കളുടെയും വിലവര്‍ധനയില്‍ സര്‍ക്കാര്‍ ഇടപെടുക, കരിങ്കല്‍, മണല്‍ക്ഷാമം പരിഹരിക്കുക, 38,000 കോടി സെസ് ഇനത്തില്‍ കേന്ദ്രസര്‍ക്കാരിന്‍റെ പക്കല്‍ ഉണ്ടായിട്ടും സംസ്ഥാന ക്ഷേമനിധിയെ സഹായിക്കാന്‍ തയ്യാറാകാത്ത നടപടി തിരുത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ധര്‍ണ.
ജില്ലാ പ്രസിഡന്‍റ് ടി.കെ. അച്യുതന്‍ അധ്യക്ഷനായി. എം.ഹരിദാസ്, എന്‍. പി.വിനയകുമാര്‍, കെ. പഴനി, കെ. സുകുമാരന്‍, കെ.എസ്. രാമകൃഷ്ണന്‍, വി.എം.സുശീല, എം. പി.ബാലന്‍, എ.ചന്ദ്രന്‍, കെ.വാസു, വി.ഗോപാലകൃഷ്ണന്‍, പി. ലീലാധരന്‍, കെ പി ശശിധരന്‍, പി വിജയന്‍, എം.ബാലകൃഷ്ണന്‍, ടി. ഷാജി എന്നിവര്‍ സംസാരിച്ചു. ജാഥയും കലക്ടറേറ്റ് മാര്‍ച്ചും വിജയിപ്പിക്കണമെന്ന് മുഴുവന്‍ തൊഴിലാളികളോടും ആവശ്യപ്പെട്ടു.