നാദാപുരം : വളയത്ത് നിര്‍മ്മാണത്തിലിരുന്ന വീടിന്‍റെ സണ്‍ഷേഡ് തകര്‍ന്നുണ്ടായ അപകടത്തില്‍ രണ്ട് തൊഴിലാളികള്‍ മരിച്ചു. മാരാംകണ്ടി സ്വദേശികളായ വിഷ്ണു(29) നവജിത് (29) എന്നിവരാണ് മരിച്ചത്. കുറുവന്തേരിയിലെ മാവിലേന്‍റ് വിട രജില്‍, മരാംങ്കണ്ടിയിലെ ചാലില്‍ ലിഗേഷ് എന്നിവര്‍ പരുക്കേറ്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. ഇന്നലെ രാവിലെ 10.30 മണിയോടെ വളയത്തിന് സമീപം കൊമ്മാട്ടുപൊയിലിലാണ് അപകടം. മരിച്ച നവജിത്തിന്‍റെ സഹോദരന്‍ ശ്രീബേഷിന്‍റെ നിര്‍മ്മാണത്തിലിരിക്കുന്ന വീടിന്‍റെ സണ്‍ഷേഡിന്‍റെ ഭാഗമാണ് തകര്‍ന്നുവീണത്. തൊഴിലാളികള്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ അകപ്പെട്ട് പോവുകയായിരുന്നു.