ഊട്ടി : നിര്‍മ്മാണത്തിനിടെ കെട്ടിടത്തിന്‍റെ ഒരു ഭാഗം തകര്‍ന്നുവീണ് ആറ് തൊഴിലാളികള്‍ മരിച്ചു. തമിഴ്നാട്ടിലെ ഊട്ടിക്കടുത്തുള്ള ലവ്ഡെയ്ലില്‍ ഗാന്ധിനഗറിനടുത്ത് ബുധനാഴ്ച ഉച്ചക്ക് 12 മണിയോടെയാണ് അപകടമുണ്ടായത്. സക്കില (30), സംഗീത (35), ഭാഗ്യ (36), ഉമ (35), മുത്തുലക്ഷ്മി (36), രാധ (38) എന്നിവരാണ് അപകടത്തില്‍ മരിച്ചത്.
ഗുരുതരമായി പരുക്കേറ്റ രണ്ട് തൊഴിലാളികളെ ഊട്ടി ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.