നിരക്കുകളില്‍ മാറ്റം വരുത്താതെ
ആര്‍ ബി ഐ; ഓഹരി വിപണിയില്‍ കുതിപ്പ്

India Kerala

മുംബൈ: പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്ക് പണ വായ്പാ അവലോകനം. റിപ്പോ നിരക്ക് നാലു ശതമാനത്തില്‍ തന്നെ തുടരുമെന്ന് ആര്‍ ബി ഐ ഗവര്‍ണര്‍ ശക്തികാന്ത് ദാസ് അറിയിച്ചു. വളര്‍ച്ചയെ പിന്തുണയ്ക്കുന്ന വായ്പാ നയമാണ് ആര്‍ ബി ഐ പിന്തുടരുന്നതെന്നും ഗവര്‍ണര്‍ പറഞ്ഞു.നാണയപെരുപ്പം നിശ്ചിത പരിധിയില്‍ നിര്‍ത്തുന്നത് ആര്‍ ബി ഐയുടെ പരിഗണനയിലാണ്. രാജ്യത്തെ പൊതു സാമ്പത്തിക സ്ഥിതി വളര്‍ച്ചയ്ക്ക് അനുഗുണമായി മാറിയിട്ടുണ്ട്. സമ്പദ് വളര്‍ച്ചയുടെ പുനരുജ്ജീവനം കൂടുതല്‍ ശക്തമായിട്ടുണ്ടെന്നും റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ പറഞ്ഞു. അടുത്ത സാമ്പത്തിക വര്‍ഷം 10.5 ശതമാനം വളര്‍ച്ചയാണ് പ്രതീക്ഷിക്കുന്നത്. ആരോഗ്യ, അടിസ്ഥാന സൗകര്യ രംഗങ്ങളില്‍ വളര്‍ച്ചാ പ്രേരകമാവുന്ന നിര്‍ദ്ദേശങ്ങള്‍ ബഡ്ജറ്റിലുണ്ടെന്നും റിസര്‍വ് ബാങ്ക് വിലയിരുത്തി.അര്‍ ബി ഐ പണവായ്പാ നയം പ്രഖ്യാപിക്കുന്നതിന് മുമ്പായി തന്നെ ഓഹരി വിപണിയില്‍ കുതിപ്പുണ്ടായി. രാവിലെ വ്യാപാരം തുടങ്ങിയപ്പോള്‍ ശക്തമായ മുന്നേറ്റം കാഴ്ചവച്ച നിഫ്റ്റി പതിനയ്യായിരം പോയിന്‍റ് പിന്നിട്ടു. സെന്‍സെക്സ് ഒരു ഘട്ടത്തില്‍ 51000ന് മുകളില്‍ എത്തി. ബാങ്കിംഗ് ഓഹരികളാണ് പ്രധാനമായും നേട്ടുണ്ടാക്കിയത്. ക്യാപിറ്റല്‍ ഗുഡ്സ്, ഓട്ടോ ഓഹരികളും മുന്നേറി.

Leave a Reply

Your email address will not be published. Required fields are marked *