നിയമസഭ തിരഞ്ഞെടുപ്പില്‍
എം പിമാര്‍ മത്സരിക്കേണ്ടതില്ല

Kerala

ന്യൂഡല്‍ഹി: നിയമസഭ തിരഞ്ഞെടുപ്പില്‍ എം പിമാര്‍ മത്സരിക്കേണ്ടതില്ലെന്ന് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. എം പിമാര്‍ക്ക് എം എല്‍ എ സ്ഥാനത്തേക്ക് മത്സരിക്കാന്‍ അനുമതി നല്‍കേണ്ടെന്ന് ഹൈക്കമാന്‍ഡില്‍ ധാരണയായി. പാര്‍ലമെന്‍റില്‍ കോണ്‍ഗ്രസ് അംഗസംഖ്യ കുറയ്ക്കാനാവില്ല എന്നാണ് ഹൈക്കമാന്‍ഡിന്‍റെ നിലപാട്. ഒരു സംസ്ഥാനത്തും ഇളവു വേണ്ടെന്നാണ് നിലവിലെ ധാരണ.
കേരളത്തിലെ ചില കോണ്‍ഗ്രസ് എം പിമാര്‍ നിയമസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന സൂചനകള്‍ നേരത്തെയുണ്ടായിരുന്നു. പ്രധാനമായും കെ മുരളീധരന്‍റെയും കെ സുധാകരന്‍റെയും പേരുകളാണ് ഉയര്‍ന്നുകേട്ടത്. ഒപ്പം അടൂര്‍ പ്രകാശും ബെന്നി ബെഹനാനും മത്സരിക്കുമെന്നും സൂചനകളുണ്ടായിരുന്നു.
മുതിര്‍ന്ന നേതാക്കള്‍ മത്സരിച്ചാലേ ചില മണ്ഡലങ്ങളിലൊക്കെ വിജയസാദ്ധ്യതയുളളൂ എന്ന വിലയിരുത്തലുകളും വന്നിരുന്നു. ആയതിനാല്‍ എംപിമാരില്‍ പലരും മത്സരിക്കും എന്നായിരുന്നു ഉയര്‍ന്നുകേട്ട അഭ്യൂഹം. ലോക്സഭയിലും രാജ്യസഭയിലും കോണ്‍ഗ്രസിന് അംഗസംഖ്യ കുറവായ സാഹചര്യത്തില്‍ എം പിമാര്‍ മത്സരിക്കേണ്ട എന്ന തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തിച്ചേരുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *