നിയമസഭാ സമ്മേളനം ഇന്നു മുതല്‍

Top News

തിരുവനന്തപുരം : നിയമസഭാ സമ്മേളനത്തിന് നാളെ തുടക്കമാകും.പതിനഞ്ചാം കേരള നിയമസഭയുടെ ഏഴാം സമ്മേളനത്തിനാണ് നാളെ തുടക്കമാകുന്നത്.നിയമനിര്‍മാണത്തിന് മാത്രമായി ചേര്‍ന്ന ആറാം സമ്മേളനത്തില്‍ 12 ബില്ലുകള്‍ പാസാക്കിയിരുന്നു. ഇതില്‍ ആറെണ്ണത്തില്‍ ഇപ്പോഴും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പു വച്ചിട്ടില്ല. ഈ സാഹചര്യത്തില്‍ കൂടിയാണ് ഏഴാം സമ്മേളനവും നിയമനിര്‍മ്മാണത്തിനായി ചേരുന്നത്.
ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്നും നീക്കാനുള്ള ബില്‍ ഈ സമ്മേളനത്തില്‍ സഭയില്‍ അവതരിപ്പിക്കും. തിങ്കള്‍, ചൊവ്വ ദിവസങ്ങളിലായി 8 ബില്ലുകള്‍ സഭ പരിഗണിക്കും. ഗവര്‍ണറെ ചാന്‍സലര്‍ സ്ഥാനത്ത് നിന്നും നീക്കാനുള്ള ബില്ല് ആദ്യ രണ്ടു ദിവസങ്ങളില്‍ ഉണ്ടാകില്ലെന്നാണ് സൂചന. കാര്യോപദേശക സമിതി തീരുമാനത്തിന്‍റെ അടിസ്ഥാനത്തിലാകും ഗവര്‍ണര്‍ വിഷയത്തിലെ ബില്‍ സഭയില്‍ അവതരിപ്പിക്കുക.അതേസമയം സമകാലീന രാഷ്ട്രീയ സംഭവങ്ങള്‍ സഭയില്‍ ചര്‍ച്ചയാകും. സര്‍ക്കാര്‍ – ഗവര്‍ണര്‍ വിഷയം, വിഴിഞ്ഞം സമരവും സംഘര്‍ഷവും, തിരുവനന്തപുരം നഗരസഭയിലെ വ്യാജ കത്ത് വിവാദം എന്നിവ രാഷ്ട്രീയ ആയുധമാക്കാനാണ് പ്രതിപക്ഷ തീരുമാനം. എന്നാല്‍ ഗവര്‍ണര്‍ വിഷയത്തിലും വിഴിഞ്ഞം വിഷയത്തിലും യുഡിഎഫ് നിലപാട് ഏറെ നിര്‍ണായകരമാണ്. കോണ്‍ഗ്രസ് – ബിജെപി സര്‍ക്കാരുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ ഗവര്‍ണറെ നീക്കിയത് ഭരണപക്ഷം ഉന്നയിക്കും. വിഴിഞ്ഞം ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്‍റെ കുഞ്ഞാണെന്ന് അവകാശപ്പെടുന്നവര്‍ തുറമുഖത്തെ തള്ളി പറയുന്ന സമരസമിതി നിലപാടിനൊപ്പം നില്‍ക്കുമോ എന്നത് നിര്‍ണായകമാണ്.വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം വേണോ വേണ്ടയോ എന്നതില്‍ പ്രതിപക്ഷം കൃത്യമായ നിലപാട് സ്വീകരിക്കാനും നിര്‍ബന്ധിതരാകും. ഈ രണ്ടു വിഷയത്തിലും സഭയില്‍ യുഡിഎഫ് പ്രതിരോധത്തിലാകും. ശശി തരൂര്‍, എല്‍ദോസ് കുന്നപ്പിള്ളി വിഷയവും ഭരണപക്ഷം സഭയില്‍ ആയുധമാക്കും.

Leave a Reply

Your email address will not be published. Required fields are marked *