നിയമസഭാ സമ്മേളനം ഇന്നുമുതല്‍

Kerala

ബജറ്റ് ഫെബ്രുവരി മൂന്നിന്

തിരുവനന്തപുരം:പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാംസമ്മേളനം ഇന്ന് ആരംഭിക്കും. രാവിലെ ഒമ്പതിന് ഗവര്‍ണറുടെ നയപ്രഖ്യാപനത്തോടെയാണ് തുടക്കം. അടുത്ത സാമ്പത്തിക വര്‍ഷത്തെ ബജറ്റ് സമ്മേളനത്തില്‍ പാസാക്കും. ഇതിനായി മാര്‍ച്ച് 30 വരെ 33 ദിവസം സഭ ചേരുമെന്ന് സ്പീക്കര്‍ എ.എന്‍.ഷംസീര്‍ മാധ്യമ സമ്മേളനത്തില്‍ അറിയിച്ചു.
ഗവര്‍ണറുടെ പ്രസംഗത്തിന് നന്ദി രേഖപ്പെടുത്തുന്ന പ്രമേയത്തിന്‍മേല്‍ 25, ഫെബ്രുവരിഒന്ന്, രണ്ട് തീയതികളില്‍ ചര്‍ച്ച നടക്കും. ബജറ്റ് അവതരണം മുന്നിനാണ്. ആറുമുതല്‍ എട്ടുവരെ ബജറ്റിന്മേല്‍ പൊതുചര്‍ച്ച. 13 മുതല്‍ രണ്ടാഴ്ച സബ്ജക്ട് കമ്മിറ്റികള്‍ ധനാഭ്യര്‍ത്ഥനകളുടെ സൂക്ഷ്മ പരിശോധന നടത്തും. 28 മുതല്‍ മാര്‍ച്ച് 22 വരെ 13 ദിവസം ധനാഭ്യര്‍ത്ഥന ചര്‍ച്ച. രണ്ട് ധനവിനിയോഗബില്ലുകളും പാസാക്കും.
ബജറ്റ് പാസാക്കലിനായി ചേരുന്ന സമ്മേളനത്തില്‍ പ്രതിപക്ഷത്തിന്‍റെ പൂര്‍ണ സഹകരണം പ്രതീക്ഷിക്കുന്നതായി ചോദ്യത്തിന് സ്പീക്കര്‍ മറുപടി നല്‍കി. സഭ പസാക്കുന്ന ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പിടേണ്ടതാണ്. ആ ചുമതല നിര്‍വഹിക്കുമെന്നാണ് പ്രതീക്ഷ. ഇതു സംബന്ധിച്ച് ഗവര്‍ണറുമായുള്ള ആശയം വിനിമയം സര്‍ക്കാരാണ് നടത്തുന്നതെന്നും സ്പീക്കര്‍ പറഞ്ഞു. നിയമസഭാ സെക്രട്ടറി എ. എം.ബഷീറും പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *