നിയമപരിജ്ഞാനം ജുഡീഷ്യറിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതം: ജില്ലാ അഡീ.ജഡ്ജി മിനിമോള്‍

Latest News

അയ്യന്തോള്‍:അഭിഭാഷകരുടെ അഗാധമായ നിയമപരിജ്ഞാനം ജുഡീഷ്യറിയുടെ നിലനില്‍പ്പിന് അത്യന്താപേക്ഷിതമെന്ന് തൃശ്ശൂര്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജി മിനിമോള്‍ ടി. കെ. അഭിപ്രായപ്പെട്ടു.
ലോയേഴ്സ്കോണ്‍ഗ്രസ് സംഘടിപ്പിച്ച ഗുരുവന്ദനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.ലോയേഴ്സ് കോണ്‍ഗ്രസ് അയ്യന്തോള്‍ യൂണിറ്റ് പ്രസിഡന്‍റ് അഡ്വ. സി.ടി. ഷാജി അധ്യക്ഷത വഹിച്ചു.കേരള നിയമസഭ മുന്‍ സ്പീക്കര്‍ അഡ്വ.തേറമ്പില്‍ രാമകൃഷ്ണന്‍ മുഖ്യാതിഥിയായി.55 വര്‍ഷം പ്രാക്ടീസ് പൂര്‍ത്തീകരിച്ച സീനിയര്‍ അഭിഭാഷകരായ അഡ്വ. സി.കെ. നാരായണന്‍ നമ്പൂതിരിപ്പാട്. അഡ്വ. പി.എ.സുരേന്ദ്രനാഥ്, അഡ്വ. സി. സുധാകരന്‍ എന്നിവരെ ചടങ്ങില്‍ ആദരിച്ചു. ജില്ലാ പ്രസിഡന്‍റ് അഡ്വ. എസ്.അജി, അഡ്വ.ജോസ് മേച്ചേരി, അഡ്വ. രശ്മി.കെ. ആര്‍,അഡ്വ. പ്രീത ആര്‍, അഡ്വ. മനീഷ് പ്രസംഗിച്ചു.
അഡ്വ. പി. എഫ്.വില്‍സണ്‍, അഡ്വ. ഇന്ദിരദേവി, അഡ്വ. ബ്യൂണി സന്തോഷ്, അഡ്വ. കെ.കെ. രാജീവ്, അഡ്വ. സി ശിവനാരായണന്‍, അഡ്വ. സി.ആര്‍. ജയ്സണ്‍, അഡ്വ. ശ്യാം , അഡ്വ. സുശീല്‍, അഡ്വ. സി.ബി.കെ. ലാല്‍, അഡ്വ. ബെന്നി കാളന്‍, അഡ്വ.മനോഹരന്‍ , അഡ്വ. ജിന്‍റോപോള്‍ ചടങ്ങിന് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *