ബെയ്ജിങ്: ചൈനയില്‍ ഞായറാഴ്ച രണ്ട് കോവിഡ് മരണങ്ങള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. ഷാന്‍ഡോങ്, സിചുവാന്‍ എന്നിവിടങ്ങളിലാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതെന്ന് നാഷനല്‍ ഹെല്‍ത്ത് കമ്മീഷന്‍ അറിയിച്ചു.കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരായ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് ചില നഗരങ്ങളില്‍ നിയന്ത്രണങ്ങളില്‍ നേരിയ ഇളവ് ചൈന വരുത്തിയിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടു മരണങ്ങള്‍കൂടി സ്ഥിരീകരിച്ചത്.മരിച്ചവരുടെ പ്രായം, വാക്സിന്‍ സ്വീകരിച്ചിട്ടുണ്ടോ എന്നതിനെക്കുറിച്ചുള്ള വിവരങ്ങളൊന്നും ലഭ്യമല്ല. നവംബര്‍ 20നാണ് ചൈനയില്‍ ആറുമാസത്തിനിടെ ആദ്യ കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്തെ കോവിഡ് നിരക്ക് ഇപ്പോഴും ഉയര്‍ന്നു തന്നെയാണ്.ചൈനയിലെ കര്‍ശന കോവിഡ് നിയന്ത്രണത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. കോവിഡ് നിയന്ത്രണം പിന്‍വലിക്കണമെന്നും പ്രസിഡന്‍റ് ഷി ജിന്‍പിങ് രാജിവെക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാങ്ഹായ്, ബെയ്ജിങ് അടക്കമുള്ള നഗരങ്ങളിലെ ആളുകള്‍ തെരുവിലിറങ്ങിയത്. സിന്‍ജ്യങ് മേഖലയിലെ ഉറുംകിയിലുണ്ടായ തീപിടിത്തത്തില്‍ 10 പേര്‍ മരിച്ചതിനു പിന്നാലെയാണ് പ്രതിഷേധം ശക്തമായത്. ലോക്ഡൗണ്‍ രക്ഷാപ്രവര്‍ത്തനം തടസ്സപ്പെടുത്തിയെന്ന് പ്രതിഷേധക്കാര്‍ ആരോപിച്ചു.