ന്യൂഡല്‍ഹി: യെമനില്‍ ജയിലിലുള്ള പാലക്കാട് സ്വദേശി നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാര്‍ ഇടപെടല്‍ തേടി മാതാവ് ഹര്‍ജി നല്‍കി.ഡല്‍ഹി ഹൈക്കോടതിയിലാണ് ഹര്‍ജി നല്‍കിയത്. യെമന്‍ പൗരനെ കൊന്ന കേസില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് ജയിലിലാണ് നിമിഷപ്രിയ. ചര്‍ച്ചകള്‍ക്കായി യെമനില്‍ പോകാന്‍ കേന്ദ്രസര്‍ക്കാര്‍ സൗകര്യം ഒരുക്കണമെന്നാണ് മുഖ്യ ആവശ്യം.2017ജൂലൈ 25 നാണ് യെമന്‍ പൗരനായ തലാല്‍ കൊല്ലപ്പെട്ടത്. യമനില്‍ നഴ്സായി ജോലി ചെയ്യുന്നതിനിടെ സ്വന്തമായി ക്ലിനിക് തുടങ്ങാന്‍ സഹായവാഗ്ദാനവുമായി വന്ന തലാല്‍ പാസ്പോര്‍ട്ട് പിടിച്ചെടുത്ത് നടത്തിയ ക്രൂര പീഡനമാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് നിമിഷയുടെ വാദം. യെമന്‍കാരിയായ സഹപ്രവര്‍ത്തക ഹനാന്‍റെയും മറ്റൊരു യുവാ