ന്യൂഡല്‍ഹി: യെമനില്‍ വധശിക്ഷ കാത്തുകഴിയുന്ന നിമിഷപ്രിയയ്ക്ക് വേണ്ട നിയമസഹായമെല്ലാം ഉറപ്പാക്കുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കര്‍.ശിക്ഷ ഒഴിവാക്കാന്‍ വിവിധ സന്നദ്ധസംഘടനകളുമായി സഹകരിച്ച് പ്രവര്‍ത്തിക്കുകയാണ്.കോടതിവിധിക്കെതിരെ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ സുപ്രീംകോടതിയെ സമീപിക്കും. കോടതിക്ക് പുറത്തും മദ്ധ്യസ്ഥ ശ്രമങ്ങള്‍ തുടരുമെന്നും അദ്ദേഹം പറഞ്ഞു.തലാല്‍ അബ്ദു മെഹ്ദി എന്ന യെമന്‍ പൗരനെ കൊലപ്പെടുത്തി മൃതദേഹം വെട്ടിനുറിക്കി വാട്ടര്‍ ടാങ്കില്‍ ഒളിപ്പിച്ചെന്നാണ് നിമിഷയ്ക്കെതിരെയുളള കേസ്. യെമനിലെ നിയമപ്രകാരം കൊല്ലപ്പെട്ടയാളുടെ കുടുംബം മാപ്പു നല്‍കിയാല്‍ പ്രതിക്ക് ശിക്ഷായിളവ് ലഭിക്കും.
മരിച്ചയാളിന്‍റെ കുടുംബത്തിന് ബ്ലഡ് മണി നല്‍കി നിമിഷപ്രിയയെ മോചിപ്പിക്കാനുള്ള ശ്രമങ്ങളാണ് സേവ് നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സിലിന്‍റെ നേതൃത്വത്തില്‍ നടക്കുന്നത്.2017ലായിരുന്നു സംഭവം നടന്നത്. നിമിഷയെ താന്‍ വിവാഹം കഴിച്ചെന്ന് ഇയാള്‍ അവകാശപ്പെട്ടിരുന്നു.