യെമന്‍: യെമനില്‍ വധശിക്ഷക്ക് വിധിക്കപ്പെട്ട് ജയിലില്‍ കഴിയുന്ന നിമിഷപ്രിയയെ നേരിട്ടു കണ്ട് അമ്മ പ്രേമകുമാരി. യെമനിലെ സന്‍ആയിലെ ജയിലിലെത്തിയാണ് പ്രേമകുമാരി മകളെ കണ്ടത്. പ്രേമകുമാരിക്കൊപ്പം പോയ സാമുവല്‍ ജെറോം ആണ് ഇക്കാര്യം അറിയിച്ചത്. ഇന്നലെ ഉച്ചക്ക് ശേഷമാണ് നിമിഷപ്രിയയെ കാണാന്‍ അനുമതി ലഭിച്ചത്. എംബസി ജീവനക്കാരും ഒപ്പമുണ്ടായിരുന്നു. 12 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അമ്മയും മകളും നേരില്‍ കാണുന്നത്.
ഏറെക്കാലത്തിന് ശേഷം മകളെ കണ്ടതിന്‍റെ സന്തോഷത്തിലും ആശ്വാസത്തിലുമാണ് അമ്മ പ്രേമകുമാരി. നിമിഷപ്രിയയുടെ മോചനവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് അടുത്ത നടപടി. ഗോത്രത്തലവന്‍മാരുമായുള്ള ചര്‍ച്ച നടക്കുന്നുണ്ട്. ഒപ്പം യെമനില്‍ സ്വാധീനമുള്ള വ്യക്തികളെ മുന്‍നിര്‍ത്തിയുള്ള ചര്‍ച്ചകളും നടക്കുന്നുണ്ട്.