. 75 ഐസൊലേഷന്‍ ബെഡുകളും
. ആറ് ഐസിയുകളും നാല് വെന്‍റിലേറ്ററുകളും
. 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു
. കോഴിക്കോട് ജില്ലയില്‍ മാസ്ക് ധരിക്കണം
കോഴിക്കോട് :ജില്ലയില്‍ നിപബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു. പ്രതിരോധത്തിനുവേണ്ടി 16 കോര്‍ കമ്മിറ്റികള്‍ രൂപീകരിച്ചു. കൃത്യമായ മുന്നൊരുക്കങ്ങള്‍ സ്വീകരിക്കുന്നുണ്ടെന്നും കോഴിക്കോട് നടന്ന ഉന്നതതല യോഗത്തിനുശേഷം മാധ്യമങ്ങളോട് ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് പറഞ്ഞു.
നിപ ബാധിതര്‍ക്കായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ക്രമീകരണങ്ങള്‍ പൂര്‍ണ്ണമായെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. 75 ഐസൊലേഷന്‍ ബെഡുകളും ആറ് ഐസിയുകളും നാല് വെന്‍റിലേറ്ററുകള്‍ സജ്ജമായെന്ന് ആരോഗ്യമന്ത്രി അറിയിച്ചു.
കുഞ്ഞുങ്ങള്‍ക്ക് ഐസൊലേഷന്‍ ആവശ്യമെങ്കില്‍ അതിനുള്ള ക്രമീകരണങ്ങള്‍ സജ്ജമാണ്. മെഡിക്കല്‍ കോളേജില്‍ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും നടക്കുന്നുണ്ട്. ഡോക്ടര്‍മാര്‍, നഴ്സുമാര്‍, ആരോഗ്യപ്രവര്‍ത്തകര്‍, ലാബ് ഓപ്പറേറ്റര്‍മാര്‍ എന്നിവരെ ആവശ്യമെങ്കില്‍ മറ്റ് ജില്ലകളില്‍ നിന്ന് എത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷാ കഴിഞ്ഞ് പോയ പിജി സ്റ്റുഡന്‍റ്സിന്‍റെ വേക്കന്‍സിയുണ്ട്. അവിടേക്ക് ആളുകളെ എടുക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ക്ക് നിദ്ദേശം നല്‍കിയിട്ടുണ്ട്.കോഴിക്കോട് ജില്ലയില്‍ പൊതുജനങ്ങള്‍ മാസ്ക് ധരിക്കണമെന്ന് മന്ത്രി നിര്‍ദ്ദേശിച്ചു.
ഹൈ റിസ്ക് ആയവരെയാണ് ഐസൊലേഷന്‍ ചെയ്യുന്നത്. എല്ലാവര്‍ക്കും ഹോസ്പിറ്റലില്‍ ഐസൊലേഷന്‍ വേണ്ട. രോഗ ലക്ഷണമില്ലാത്തവര്‍ക്ക് വീട്ടില്‍ തന്നെ ഐസൊലേറ്റ് ചെയ്യാം. പനി ലക്ഷണമുണ്ടെങ്കില്‍ ആരോഗ്യപ്രവര്‍ത്തകരുമായി ബന്ധപ്പെടണം.
ഐസിയു മെഡിക്കല്‍ കോളേജില്‍ സൗകര്യമൊരുക്കുന്നതെന്നാണ് നിലവില്‍ കണ്ടിരിക്കുന്നത്. നിപ പ്രോട്ടോക്കോള്‍ പ്രകാരം ഒരാള്‍ക്ക് ഒരു മുറി, അതിലൊരു ബാത്ത്റൂം എന്ന നിലയിലായിലാണ് സജ്ജീകരിച്ചിരിക്കുന്നത്. രോഗികള്‍ പരസ്പരം സമ്പര്‍ക്കത്തില്‍ വരാന്‍ പാടില്ല എന്നതിനാലാണ് ഇത്. 75 മുറികള്‍ സജ്ജമാക്കിയിട്ടുണ്ട്. സ്വകാര്യആശുപത്രിയിലുള്ളവര്‍ക്ക് അവിടെ തന്നെ ചികിത്സ തേടാം. നിപ പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും മന്ത്രി അറിയിച്ചു.