കോഴിക്കോട്: ചാത്തമംഗലം എന്‍.ഐ.ടിയില്‍ നിപ നിയന്ത്രണം ലംഘിച്ച് ക്ലാസ് നടത്തിയത് ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകമല്ലെന്നാണ് എന്‍.ഐ.ടി. അധികൃതരുടെ വാദം.
നിപ നിയന്ത്രണങ്ങള്‍ ലംഘിച്ച് ക്ലാസുകള്‍ തുടരുന്നുവെന്ന് വിദ്യാര്‍ത്ഥികള്‍ പരാതി ഉന്നയിച്ചിരുന്നു. ഇക്കാര്യത്തില്‍ ആശങ്കയുണ്ടെന്നും അധികൃതര്‍ ഉടന്‍ നടപടി സ്വീകരിക്കണമെന്നും വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടിരുന്നു. ക്ലാസുകള്‍ നടത്തിയതില്‍ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ക്കും ആരോഗ്യവകുപ്പ് അധികൃതര്‍ക്കും വിദ്യാര്‍ഥികള്‍ പരാതിയും നല്‍കിയിട്ടുണ്ട്. എന്നാല്‍ കണ്ടെയ്ന്‍മെന്‍റ് സോണ്‍ അല്ലെന്നും കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനം ആയതിനാല്‍ സംസ്ഥാനം പ്രഖ്യാപിച്ച അവധി ബാധകം അല്ലെന്നുമാണ് എന്‍ഐടി അധികൃതരുടെ വാദം.
വിദ്യാര്‍ത്ഥികളുടെ പരാതി ജില്ലാ കലക്ടറുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്ന് ആരോഗ്യമന്ത്രി അറിയിച്ചു. നിപ വൈറസ് ബാധയെ തുടര്‍ന്ന് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ തിങ്കളാഴ്ച മുതല്‍ 23 വരെ ക്ലാസുകള്‍ ഓണ്‍ലൈനായി നടത്താനാണ് നിര്‍ദേശം. ട്യൂഷന്‍ സെന്‍ററുകള്‍ക്കും കോച്ചിംഗ് സെന്‍ററുകള്‍ക്കും ഉള്‍പ്പെ