ബീഹാര്‍: നിതീഷ് കുമാറിന്‍റെ മന്ത്രി സഭയിലെ മന്ത്രിമാരുടെ വകുപ്പുകള്‍ നിശ്ചയിച്ചു. ആഭ്യന്തരം, പൊതുഭരണം, ക്യാബിനറ്റ് സെക്രട്ടറിയറ്റ് വകുപ്പുകളുടെ ചുമതല മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍വഹിക്കും.പൊതുമരാമത്ത്, ഭവന നിര്‍മ്മാണം, വികസനം, ആരോഗ്യം, ഗ്രാമവികസനം തുടങ്ങിയ വകുപ്പുകള്‍ ഉപമുഖ്യമന്ത്രി തേജസ്വി യാദവ് ചുമതലയേല്‍ക്കും.
ജെ.ഡി.യുവിന് ധനകാര്യവും ആര്‍.ജെ.ഡിക്ക് റവന്യുവും നല്‍കി. ധനം, പാര്‍ലമെന്‍ററി കാര്യം വി.കെ ചൗദരിക്കും ഊര്‍ജ്ജം, ആസൂത്രണം എന്നിവ ബിജേന്ദ്രപ്രസാദ് യാദവിനും വനം പരിസ്ഥിതി വകുപ്പ് തേജ് പ്രതാപ് യാദവിനുമായിരിക്കും ചുമതല. കോണ്‍ഗ്രസിന് പഞ്ചായത്തി രാജ്, മൃഗസംരക്ഷണം വകുപ്പുകളും സുമിത് കുമാര്‍ സിങ്ങിന് ശാസ്ത്ര സാങ്കേതികവും നല്‍കി.