ന്യൂഡല്‍ഹി: ഉത്തരേന്ത്യയില്‍ മഴക്കെടുത്തി രൂക്ഷം. ഹിമാചല്‍ പ്രദേശ് ഉള്‍പ്പെടെ അഞ്ച് സംസ്ഥാനങ്ങളിലുണ്ടായ മഴക്കെടുതിയില്‍ 39 പേര്‍ മരിച്ചതായാണ് റിപ്പോര്‍ട്ട്.ഹിമാചല്‍ പ്രദേശ്, ഉത്തരാഖണ്ഡ്, ജാര്‍ഖണ്ഡ്, ഒഡീഷ, ജമ്മു കശ്മീര്‍ എന്നിവിടങ്ങളിലാണ് മഴക്കെടുതി രൂക്ഷമായിരിക്കുന്നത്. ഒരു കുടുംബത്തിലെ എട്ട് പേര്‍ ഉള്‍പ്പെടെ 23 പേരാണ് ഹിമാചല്‍ പ്രദേശില്‍ മരിച്ചത്.
ഉത്തരേന്ത്യയില്‍ അടുത്ത അഞ്ച് ദിവസം കൂടി ശക്തമായ മഴ തുടരുമെന്നാണ് കാലാവസ്ഥ പ്രവചനം. വെള്ളിയാഴ്ച തുടങ്ങിയ കനത്ത മഴയില്‍ ഹിമാചലിലെ നിരവധിയിടങ്ങളില്‍ മണ്ണിടിച്ചിലും മേഘവിസ്ഫോടനവും അനുഭവപ്പെട്ടു.
മണാലി-ചണ്ഡിഗഡ് ദേശീയപാത ഉള്‍പ്പെടെ 743 റോഡുകളില്‍ ഗതാഗതം നിര്‍ത്തിവച്ചു. പല നദികളും കരകവിഞ്ഞൊഴുകുകയാണ്. നിരവധി വീടുകളും തകര്‍ന്നു. ഗ്രാമങ്ങളില്‍നിന്ന് ആളുകളെ ഒഴിപ്പിച്ചു.രാജസ്ഥാന്‍, ഛത്തീസ്ഗഡ്, മധ്യപ്രദേശ് എന്നിവിടങ്ങളിലും മഴ ശക്തമാണ്.
നിറഞ്ഞു കവിഞ്ഞ് ഒഴുകുന്ന മഹാനദിയില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയ ബോട് മറിഞ്ഞെങ്കിലും ആര്‍ക്കും അപകടം സംഭവിച്ചില്ല. 70 പേരെയാണ് രക്ഷപ്പെടുത്തിയത്.