നിതിന മോളുടെ കൊലപാതകത്തില്‍ കുറ്റപത്രം സമര്‍പ്പിച്ചു

Top News

പാലാ: സെന്‍റ് തോമസ് കോളേജ് വിദ്യാര്‍ത്ഥിനിയെ സഹപാഠി കഴുത്തറുത്തു കൊന്ന സംഭവത്തില്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു.പാലാ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്. സംഭവം നടന്ന് 84ാം ദിവസമാണ് കുറ്റപത്രം നല്‍കിയത്.വൈക്കം തലയോലപറമ്പ് സ്വദേശി നിതിന മോള്‍ (22) ആണ് കൊല്ലപ്പെട്ടത്. കൂത്താട്ടുകുളം സ്വദേശി അഭിഷേക് ബൈജുവാണ് കേസിലെ പ്രതി. ഇയാള്‍ ചെന്നൈയിലെ ഒരു പ്രണയക്കൊലപാതകത്തിന്‍റെ വിശദാംശങ്ങള്‍ ഇന്‍റര്‍നെറ്റില്‍ ആവര്‍ത്തിച്ചു കണ്ടിരുന്നുവെന്നാണ് കുറ്റപത്രത്തില്‍ പറയുന്നത്.
മുന്‍ കാമുകനുമായി നിതിനമോള്‍ വീണ്ടും അടുത്തുവെന്ന സംശയമാണ് കൊലപാതകത്തിന് കാരണം. ഒരാഴ്ചത്തെ ആസൂത്രണത്തിനൊടുവിലാണ് പ്രതി കൃത്യം നടത്തിയത്. നൂറിലധികം പേരുടെ മൊഴികളാണ് അന്വേഷണ സംഘം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒക്ടോബര്‍ ഒന്നിനു രാവിലെ 11.20നായിരുന്നു സംഭവം. കോളേജില്‍ ഫുഡ് പ്രൊസസിംഗ് ടെക്നോളജി വിദ്യാര്‍ത്ഥിനിയായ നിതിനയെ പരീക്ഷ കഴിഞ്ഞ് മടങ്ങുന്ന വഴി സഹപാഠിയായ അഭിഷേക് ബ്ലേഡ് കൊണ്ട് കഴുത്തറുത്തു കൊല്ലുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *