തിരുവനന്തപുരം: വ്യാജ സര്‍ട്ടിഫിക്കറ്റ് കേസില്‍ മുന്‍ എസ്.എഫ്.ഐ നേതാവ് നിഖില്‍ തോമസിനെതിരെ നടപടിയെടുത്ത് കേരള സര്‍വകലാശാല. നിഖില്‍ തോമസിന്‍റെ എം.കോം രജിസ്ട്രേഷന്‍ റദ്ദാക്കി. കലിംഗ സര്‍വകലാശാലയുടെ പേരിലുള്ള ബി.കോം ബിരുദത്തിനുള്ള തുല്യത സര്‍ട്ടിഫിക്കറ്റും കേരള സര്‍വകലാശാല റദ്ദാക്കിയിട്ടുണ്ട്.
അതേസമയം, നിഖില്‍ തോമസിനെ കണ്ടത്താന്‍ പോലീസ് വ്യാപക പരിശോധന തുടരുകയാണ്. പ്രത്യേക സംഘത്തെ നിയോഗിച്ചാണ് അന്വേഷണം. നിഖിലിന്‍റെ അടുത്ത സുഹൃത്തുക്കളെ പോലീസ് ചോദ്യം ചെയ്തു. നിഖിലിന്‍റെ മൊബൈല്‍ ഫോണ്‍ സ്വിച്ച്ഓഫ് ചെയ്തനിലയിലാണ്. തിരുവനന്തപുരത്താണ് അവസാനം ലോക്കേഷന്‍ കാണിക്കുന്നതെന്ന് പോലീസ് അറിയിച്ചു.