നാഷണല്‍ ലോക് അദാലത്ത് :1766 കേസുകള്‍ തീര്‍പ്പായി

Top News

കോഴിക്കോട് : ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും താലൂക്ക് ലീഗല്‍ സര്‍വീസസ് കമ്മിറ്റികളുടെയും നേതൃത്വത്തില്‍ ജില്ലയിലെ വിവിധ കോടതികളില്‍ നടത്തിയ നാഷണല്‍ ലോക് അദാലത്തില്‍ നിലവിലെ കേസുകളും പുതിയ പരാതികളുമായി 1766 എണ്ണം കേസുകള്‍ തീര്‍പ്പു കല്‍പ്പിച്ചു. മൊത്തം 74521812 രൂപ വിവിധ കേസുകളില്‍ നഷ്ട പരിഹാരം നല്‍കാന്‍ ഉത്തരവായി.
നാഷണല്‍ ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും കേരള ലീഗല്‍ സര്‍വീസസ് അതോറിറ്റിയുടെയും നിര്‍ദ്ദേശപ്രകാരമാണ് അദാലത്ത് നടത്തിയത്. 2735 കേസുകള്‍ പരിഗണനയ്ക്ക് വന്നു.
ജില്ലാ കോടതി സമുച്ചയത്തിലും കൊയിലാണ്ടി, വടകര, കുന്നമംഗലം, താമരശ്ശേരി കോടതികളിലുമായി നടന്ന അദാലത്തുകളില്‍ സിവില്‍ കേസുകള്‍, വാഹനാപകട കേസുകള്‍ ,ഭൂമി ഏറ്റെടുക്കല്‍ കേസുകള്‍, കുടുംബ തര്‍ക്കങ്ങള്‍, ഒത്തുതീര്‍പ്പാക്കാവുന്ന ക്രിമിനല്‍ കേസുകള്‍ ബാങ്ക് വായ്പ സംബന്ധമായ കേസുകള്‍ തുടങ്ങിയവ പരിഗണിച്ചു.
ജില്ലാ ലീഗല്‍ സര്‍വീസ് അതോറിറ്റി ചെയര്‍മാന്‍ കൂടിയായ ജില്ലാ ജഡ്ജി സി. പ്രദീപ്കുമാറിന്‍റെ നേതൃത്വത്തില്‍ കോഴിക്കോട് താലൂക്ക് സര്‍വീസസ് കമ്മിറ്റി ചെയര്‍മാനും ഫസ്റ്റ് അഡീഷണല്‍ ജില്ലാ ജഡ്ജിയുമായ അനന്ത കൃഷ്ണ നവദ , വടകര താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും അഡീഷണല്‍ ജില്ലാ ജില്ലാ ജഡ്ജിയുമായ കെ.രാമകൃഷ്ണന്‍,കൊയിലാണ്ടി താലൂക്ക് ലീഗല്‍ സര്‍വീസ് കമ്മിറ്റി ചെയര്‍മാനും സ്പെഷ്യല്‍ ജഡ്ജിയുമായ ( പോക്സോ.സ്പെഷ്യല്‍ കോടതി) സുഹൈബ് , കോഴിക്കോട് ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി സെക്രട്ടറി സബ് ജഡ്ജി എം.പി. ഷൈജല്‍ എന്നിവര്‍ അദാലത്ത് പ്രവര്‍ത്തനങ്ങള്‍ഏകോപിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *