അല്‍ബെനി: ന്യൂയോര്‍ക്കില്‍ ഐഡ ചുഴലിക്കാറ്റിനെത്തുടര്‍ന്നുണ്ടായ അതിശക്തമായ മഴയിലും വെള്ളപ്പൊക്കത്തിലും മരിച്ചവരുടെ എണ്ണം 46 ആയി ഉയര്‍ന്നു.നഗരത്തില്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് രൂക്ഷമാണ്. ഇതുമൂലം സബ്വേകള്‍ അടച്ചു.
കഴിഞ്ഞ അമ്ബത് വര്‍ഷത്തിനിടെ ഇത്രയും കനത്ത മഴ ഉണ്ടായിട്ടില്ലെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. ന്യൂയോര്‍ക്കില്‍ നിന്നുള്ള നൂറ് കണക്കിന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. പ്രധാനപ്പെട്ട പല റോഡുകളും അടച്ചു.കാറുകള്‍ വെള്ളത്തില്‍ മുങ്ങിക്കിടക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.വീടുകളില്‍ വെള്ളം കയറി. വീടുകള്‍ക്കുള്ളില്‍ കുടുങ്ങിയ നിരവധിപേരെ രക്ഷാപ്രവര്‍ത്തകരെത്തിയാണ് പുറത്തെത്തിച്ചത്.ന്യൂജേഴ്സിയില്‍ മാത്രം 23 പേര്‍ മരിച്ചെന്ന് ഗവര്‍ണര്‍ ഫില്‍ മര്‍ഫി പറഞ്ഞു. ഇതില്‍ കൂടുതല്‍പേരും വാഹനങ്ങള്‍ക്കുള്ളില്‍ കുടുങ്ങിപ്പോയവരാണ്.താഴ്ന്ന പ്രദേശങ്ങളിലുള്ളവരോട് മാറി താമസിക്കാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ലൂസിയാനുള്‍പ്പടെയുള്ള പ്രദേശങ്ങളില്‍ വ്യാപക നാശനഷ്ടമുണ്ടായി.
