നാളെ മുതല്‍ റേഷന്‍കാര്‍ഡുകള്‍ സ്മാര്‍ട്ട് കാര്‍ഡുകളാകും

Top News

തിരുവനന്തപുരം: സംസ്ഥാനത്തെ റേഷന്‍കാര്‍ഡുകള്‍ നാളെ മുതല് സ്മാര്‍ട്ട് കാര്‍ഡ് രൂപത്തിലേക്ക് മാറുന്നു.
കഴിഞ്ഞ സര്‍ക്കാര്‍ കാലത്ത് നടപ്പാക്കിയ ഇറേഷന്‍ കാര്‍ഡ് പരിഷ്കരിച്ചാണ് സ്മാര്‍ട്ട് കാര്‍ഡ് ഇറക്കുന്നത്. സ്മാര്‍ട്ട് കാര്‍ഡ് പുറത്തിറങ്ങുന്നതോടെ കടകളില്‍ ഇപോസ് മെഷീനൊപ്പം ക്യു.ആര്‍. കോഡ് സ്കാനറും വെക്കും. സ്കാന്‍ ചെയ്യുമ്പോള്‍ വിവരങ്ങള് സ്ക്രീനില്‍ തെളിയും. റേഷന്‍ വാങ്ങുന്ന വിവരം ഗുണഭോക്താവിന്‍റെ മൊബൈലില്‍ ലഭിക്കുന്ന രീതിയിലാണ് പ്രവര്‍ത്തനം.
ജനുവരിയോടെ ഈ സംവിധാനം പൂര്‍ണതയിലെത്തിക്കാനാണ് ഭക്ഷ്യവകുപ്പിന്‍റെ തീരുമാനമെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. കാര്‍ഡ് ഉടമയുടെ പേര്, ഫോട്ടോ, ബാര്‍കോഡ് എന്നിവ ഈ റേഷന്‍കാര്‍ഡിന്‍റെ മുന്‍വശത്തുണ്ടാകും.
പ്രതിമാസ വരുമാനം, റേഷന് കട നമ്പര്, വീട് വൈദ്യുതീകരിച്ചോ, എല്‍പി.ജി കണക്ഷനുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് പിറകില്‍. നിലവിലുള്ള അഞ്ച് നിറത്തിലും സ്മാര്‍ട്ട് കാര്‍ഡുകള്‍ ലഭിക്കും. കാര്‍ഡ് നവംബര്‍ രണ്ടിന് പ്രസ് ക്ലബില്‍ ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ഉദ്ഘാടനം ചെയ്യും.

Leave a Reply

Your email address will not be published. Required fields are marked *