കോഴിക്കോട്:കേരളത്തിലെ ജനങ്ങളുടെ പ്രധാന വരുമാന മാര്‍ഗ്ഗമായ നാളികേരത്തിന്‍റെ വിലയിടിന് പരിഹാരമുണ്ടാക്കാന്‍ മുഖ്യമന്ത്രി ഇടപെടണമെന്ന് കേരള വ്യാപാരി വ്യവസായി ഏകോപനസമിതി കോഴിക്കോട് ജില്ലാ പ്രസിഡന്‍റ് അഷ്റഫ് മൂത്തേടത്ത് ആവശ്യപ്പെട്ടു.നാളികേര വിലയിടിവുമൂലം വ്യാപാര മേഖല തകര്‍ന്നിരിക്കുകയാണ്. തൊഴില്‍മേഖല നശിക്കുകയാണ്. ജനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തിയിരിക്കുന്നു. സര്‍വകക്ഷിയോഗം വിളിക്കുവാന്‍ മുഖ്യമന്ത്രി തയ്യാറാവണം. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് സംഘടന മുഖ്യമന്ത്രിക്കും കൃഷിവകുപ്പ് മന്ത്രിക്കും നിവേദനം സമര്‍പ്പിച്ചു.