കിയവ്: യുക്രെയ്ന്‍ പ്രസിഡന്‍റ് വൊളോദിമിര്‍ സെലന്‍സ്കി ലിത്വാനിയയിലെ വില്‍നിയസില്‍ നടക്കുന്ന നാറ്റോ ഉച്ചകോടിയില്‍ പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.ലിത്വാനിയയിലെ യുക്രെയ്ന്‍ അംബാസിഡര്‍ പെട്രോ ബെഷ്ത പ്രദേശികമാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.യുദ്ധം അവസാനിച്ചാല്‍ യുക്രെയ്ന്‍ നാറ്റോ അംഗമാകുമെന്നും അദ്ദേഹം പറഞ്ഞു. ജൂലൈ 11, 12 ദിവസങ്ങളിലായാണ് നാറ്റോ ഉച്ചകോടി നടക്കുന്നത്.യു.എസ് പ്രസിഡന്‍റ് ജോ ബൈഡന്‍ കഴിഞ്ഞ ദിവസം യുക്രെയ്ന്‍ സന്ദര്‍ശിച്ചിരുന്നു. സെലന്‍സ്കിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം കൂടുതല്‍ ആയുധങ്ങള്‍ നല്‍കുമെന്നും യുക്രെയ്നിന്‍റെ അഖണ്ഡത സംരക്ഷിക്കുന്നതിന് അമേരിക്ക പ്രതിജ്ഞാബദ്ധമാണെന്നും അറിയിച്ചിരുന്നു.ഇതിനുപിന്നാലെ യു.എസിന്‍റെ നേതൃത്വത്തിലുള്ള നാറ്റോ സഖ്യത്തെ പ്രസിഡന്‍റ് വ്ലാദിമിര്‍ പുടിന്‍ രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് നാറ്റോ ഉച്ചകോടിയില്‍ സെലന്‍സ്കി പങ്കെടുക്കുമെന്ന വാര്‍ത്ത വന്നിരിക്കുന്നത്.