പാരിസ്: യുക്രെയിനിലെ ആക്രമണം നടത്തിയതിന്‍റെ ആദ്യദിനം വിജയകരമാണെന്ന് റഷ്യ അറിയിച്ചതിന് പിന്നാലെ മുന്നറിയിപ്പുമായി ഫ്രാന്‍സ്.നാറ്റോയുടെ പക്കലും ആണവായുധങ്ങളുണ്ടെന്ന് പുടിന്‍ ഓര്‍ക്കണമെന്നാണ് ഫ്രഞ്ച് വിദേശകാര്യ മന്ത്രി ഓര്‍മ്മിപ്പിച്ചു. റഷ്യയുടെ അധിനിവേശത്തെ ഫ്രഞ്ച് പ്രസിഡന്‍റ് ഇമ്മാനുവല്‍ മാക്രോണ്‍ ശക്തമായ ഭാഷയില്‍ വിമര്‍ശിച്ചു. ചര്‍ച്ചകള്‍ക്കുളള പാത തുറന്നിടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. നിലവില്‍ അമേരിക്കയും ജപ്പാനും റഷ്യയ്ക്കെതിരെ സാമ്പത്തിക ഉപരോധത്തിന് മുതിരുകയാണ്. ഐക്യരാഷ്ട്ര സഭാ സുരക്ഷാ കൗണ്‍സില്‍ യുക്രെയിനിലെ സ്ഥിതിഗതികള്‍ ഇന്ന് വിലയിരുത്തുന്നുണ്ട്.
റഷ്യയുമായി നേരിട്ട് യുദ്ധത്തിനില്ലെന്ന് വ്യക്തമാക്കിയ അമേരിക്കന്‍ പ്രസിഡന്‍റ് ജോ ബൈഡന്‍ നാറ്റോ സഖ്യത്തിന്‍റെ സുരക്ഷയ്ക്ക് 7000 സൈനികരെ ജര്‍മ്മനിയിലേക്ക് അയച്ചു.