കണ്ണൂര്‍: നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തിന്‍റെ പേരില്‍ നടക്കുന്ന ചര്‍ച്ചകള്‍ ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് വ്യവസായ മന്ത്രി പി.രാജീവ്. കണ്ണൂരില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
മതനിരപേക്ഷത തകര്‍ക്കുന്ന ചര്‍ച്ചകള്‍ ഉത്തരവാദിത്വപ്പെട്ടവരില്‍ നിന്നും ഉണ്ടാകുന്നത് നിര്‍ഭാഗ്യകരമാണ്. അവസരം കാത്തിരിക്കുന്നവര്‍ക്കാണ് ഈ ചര്‍ച്ചകള്‍ ഗുണം ചെയ്യുക. വീണ്ടും ഇത്തരം ചര്‍ച്ചകള്‍ ഉയര്‍ന്നു വരുന്നത് കേരളത്തിന് ഗുണകരമാകില്ല. വിവാദം അവസാനിക്കുന്നതാണ് നല്ലതെന്നും മന്ത്രി പ്രതികരിച്ചു.