നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള
അവസാന ദിനം; അന്തിമ പോരാട്ടചിത്രം ഇന്ന്

Kerala

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ നാമനിര്‍ദേശപത്രിക പിന്‍വലിക്കാനുള്ള അവസാന ദിനം ഇന്ന്. സമയപരിധി കഴിയുന്ന ഇന്ന് വൈകുന്നേരത്തോടെ നിയമസഭതെരഞ്ഞെടുപ്പിന്‍റെ അന്തിമപോരാട്ടചിത്രം വ്യക്തമാകും. പിന്‍വലിക്കല്‍ സമയം അവസാനിച്ചാലുടന്‍ സ്ഥാനാര്‍ഥികള്‍ക്ക് ചിഹ്നം അനുവദിക്കും. മുന്നണികളുടെ സ്വതന്ത്രര്‍ക്കും മറ്റ് സ്വതന്ത്രര്‍ക്കും തിങ്കളാഴ്ച ചിഹ്നം ലഭിക്കും.
സംസ്ഥാനത്തെ 140 മണ്ഡലങ്ങളിലായി മത്സരരംഗത്തുള്ളത് 1061 സ്ഥാനാര്‍ഥികള്‍. 140 മണ്ഡലങ്ങളിലായി 2180 നാമനിര്‍ദേശ പത്രികകളാണ് സമര്‍പ്പിക്കപ്പെട്ടത്. സൂക്ഷ്മ പരിശോധനയില്‍ 1119 നാമനിര്‍ദേശ പത്രികകള്‍ തള്ളി. തലശേരി, ഗുരുവായൂര്‍, ദേവികുളം എന്നീ മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ഥികളുടെ പത്രികയും തള്ളിയിരുന്നു.
പത്രിക തള്ളിയതിനെതിരെ നല്‍കിയ കേസില്‍ തിങ്കളാഴ്ചത്തെ കോടതിവിധി നിര്‍ണായകമാകും.മലപ്പുറം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സ്ഥാനാര്‍ഥികള്‍ മത്സരരംഗത്തുള്ളത്. ജില്ലയിലെ 16 നിയമസഭാ മണ്ഡലങ്ങളിലായി 129 സ്ഥാനാര്‍ഥികളാണ് മത്സരിക്കുന്നത്. ഏറ്റവും കുറച്ചു സ്ഥാനാര്‍ഥികള്‍ മത്സരിക്കുന്നത് വയനാട് ജില്ലയിലാണ്.
ജില്ലയിലെ മൂന്ന് മണ്ഡലങ്ങളിലായി 20 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്തുള്ളത്. കാസര്‍ഗോഡ്41, കണ്ണൂര്‍82, കോഴിക്കോട്117, പാലക്കാട്80, തൃശൂര്‍80, എറണാകുളം110, ഇടുക്കി29, കോട്ടയം70, ആലപ്പുഴ58, പത്തനംതിട്ട44, കൊല്ലം84, തിരുവനന്തപുരം107 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം.ഏറ്റവും കൂടുതല്‍ പേര്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത് മലപ്പുറം ജില്ലയിലാണ്.
145 സ്ഥാനാര്‍ഥികളാണ് ജില്ലയില്‍ പത്രിക നല്‍കിയത്. 22 പേര്‍ പത്രിക നല്‍കിയ വയനാട്ടിലാണ് ഏറ്റവും കുറവ് നാമനിര്‍ദേശ പത്രികകള്‍ സമര്‍പ്പിക്കപ്പെട്ടത്. കാസര്‍ഗോഡ്48, കണ്ണൂര്‍93, കോഴിക്കോട്130, പാലക്കാട്76, തൃശൂര്‍96, എറണാകുളം111, ഇടുക്കി45, കോട്ടയം78, ആലപ്പുഴ69, പത്തനംതിട്ട44, കൊല്ലം81, തിരുവനന്തപുരം115 എന്നിങ്ങനെയാണ് മറ്റു ജില്ലകളില്‍ സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദേശ പത്രികകളുടെ എണ്ണം.

Leave a Reply

Your email address will not be published. Required fields are marked *