അത്താണിക്കല്‍ : നാട്ടരങ്ങ് പദ്ധതി അത്താണിക്കലില്‍ യാഥാര്‍ത്ഥ്യമാകുന്നു. ഓപ്പണ്‍ സ്റ്റേജും അനുബന്ധ പ്രദേശവും നവീകരണവും സൗന്ദര്യവല്‍ക്കരണവും അവസാന മിനുക്കുപണിയിലാണ്. പഞ്ചായത്തിന്‍റെ ഹൃദയഭാഗമായ അത്താണിക്കലെ ഓപ്പണ്‍ സ്റ്റേജും കോമ്പൗണ്ടും സാംസ്കാരിക വകുപ്പിന്‍റെ നാട്ടരങ്ങ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി യാഥാര്‍ത്ഥ്യമാക്കുന്നു. 20 ലക്ഷം രൂപ പദ്ധതിക്കായി വകയിരുത്തിയത്. സ്റ്റേജ് നവീകരണം, ഇന്‍റര്‍ലോക്ക് വിരിക്കല്‍, ചുറ്റുമതില്‍ നിര്‍മ്മാണം, വയോജനങ്ങള്‍ക്ക് ഇരിപ്പിടം പദ്ധതിയില്‍ ഉള്‍പ്പെട്ടിരിക്കുന്നു. യുവജനങ്ങള്‍ക്കായി ഒരുക്കുന്നുണ്ട്. തിരൂരങ്ങാടി ബ്ലോക്ക് പഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി ടേക്ക് എ ബ്രേക്ക് നിര്‍മ്മാണവും പൂര്‍ത്തീകരിച്ചു.