തിരുവനന്തപുരം: കോഴിക്കോട് പന്തീരാങ്കാവില്‍ ഭര്‍തൃവീട്ടില്‍ നവവധുവിന് ക്രൂരമര്‍ദനമേറ്റതില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടിയെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. റിപ്പോര്‍ട്ട് കിട്ടിയ ശേഷം തുടര്‍നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ സമൂഹത്തിനാകെ നാണക്കേടാണെന്നും ഗവര്‍ണര്‍ ചൂണ്ടിക്കാട്ടി.സംഭവം അറിഞ്ഞപ്പോള്‍ തന്നെ പൊലീസില്‍നിന്ന് റിപ്പോര്‍ട്ട് തേടാനുള്ള നിര്‍ദേശം നല്‍കുകയായിരുന്നു. നിര്‍ഭാഗ്യകരവും നാണക്കേട് ഉണ്ടാക്കുന്നതുമായ സംഭവമാണ് നടന്നത്. പറയാന്‍ തന്നെ തോന്നുന്നില്ല. ഇത്രയും മനുഷ്യത്വരഹിതമാകാന്‍ എങ്ങനെയാണ് കഴിയുന്നതെന്ന് മനസിലാകുന്നില്ല. അതിക്രൂരമായ സംഭവമാണ് നടന്നത് ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.
കേസ് ആദ്യം അന്വേഷിച്ച ഇന്‍സ്പെക്ടര്‍ക്ക് വീഴ്ച പറ്റിയെന്ന കണ്ടെത്തലിന് തൊട്ടുപിന്നാലെയാണ് രാജ്ഭവന്‍റെ ഇടപെടല്‍.