നവകേരള സദസില്‍ കിട്ടിയത് 6,21,167 പരാതികള്‍

Top News

തിരുവനന്തപുരം: നവകേരള സദസില്‍ ഇതുവരെയുള്ള കണക്കനുസരിച്ച് ആകെ കിട്ടിയത് 6,21,167 പരാതികള്‍. ലഭിച്ച പരാതികളില്‍ എത്രയെണ്ണം തീര്‍പ്പാക്കി എന്ന വിവരം ഔദ്യോഗികമായി സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിട്ടില്ല. അതേസമയം, പരാതികള്‍ തീര്‍ക്കാന്‍ ജില്ലകളില്‍ സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നത് സര്‍ക്കാര്‍ പരിഗണനയിലുണ്ട്.
മന്ത്രിസഭ കേരളത്തിലുടനീളം സഞ്ചരിച്ച 36 ദിവസത്തിനുള്ളില്‍ സര്‍ക്കാരിന് മുന്നിലേക്കെത്തിയത് പരാതികളുടെ കൂമ്പാരമാണ്. ഇതുവരെയുള്ള കണക്ക് അനുസരിച്ച് 6,21,167 പരാതികളാണ്. ഏറ്റവും അധികം പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്നാണ്. 81354 പരാതികള്‍ മലപ്പുറം ജില്ലയില്‍ നിന്ന് ലഭിച്ചത്. പാലക്കാട് നിന്ന് 61234, കൊല്ലത്ത് നിന്ന് 50938, പത്തനംതിട്ടയില്‍ നിന്ന് 23610, ആലപ്പുഴയില്‍ നിന്ന് 53044, തൃശൂരില്‍ നിന്ന് 54260, കോട്ടയത്ത് നിന്ന് 42656, ഇടുക്കിയില്‍ നിന്ന് 42234, കോഴിക്കോട് നിന്ന് 45897, കണ്ണൂരില്‍ നിന്ന് 28803, കാസര്‍ഗോഡ് നിന്ന് 14704 , വയനാട് നിന്ന് 20388 എന്നിങ്ങനെയാണ് സര്‍ക്കാരിന് മുന്നിലെത്തിയ പരാതികളുടെ കണക്ക്. ഇതില്‍ എത്രത്തോളം പരാതികള്‍ പരിഹരിച്ചു എന്ന കാര്യം ഔദ്യോഗികമായി ഇതുവരെ സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല.
പല ജില്ലകളിലും ആദ്യ ആഴ്ചകളില്‍ തീര്‍ത്ത പരാതികളുടെ എണ്ണം വളരെ കുറവായിരുന്നു. ചില പരാതികള്‍ പലതരത്തിലുള്ള നിയമക്കുരുക്കില്‍പ്പെട്ടതിനാല്‍ തീര്‍പ്പാക്കാന്‍ സമയമെടുക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം. ലഭിച്ച പരാതികള്‍ പരിഹരിക്കാന്‍ ഓരോ ജില്ലയിലും സ്പെഷ്യല്‍ ഓഫീസര്‍മാരെ നിയമിക്കുന്നതും സര്‍ക്കാര്‍ പരിഗണനയിലുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *