നവകേരള സദസിന് പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക തിരിച്ചടച്ചു

Top News

കൊച്ചി : നവകേരള സദസിനായി പറവൂര്‍ നഗരസഭാ സെക്രട്ടറി അനുവദിച്ച തുക സ്വകാര്യ കമ്പനി തിരിച്ചടച്ചു. ഒരു ലക്ഷം രൂപയാണ് നഗരസഭ അക്കൗണ്ടിലേക്ക് തിരിച്ചടച്ചത്. നവകേരള സദസിന്‍റെ പന്തലൊരുക്കിയ സ്വകാര്യ ഇവന്‍റ് മാനേജ്മെന്‍റ് കമ്പനിയാണ് പണം തിരികെ നല്‍കിയത്. നഗരസഭാ സെക്രട്ടറിയുടെ നടപടിക്കെതിരെ നഗരസഭ ചെയര്‍പേഴ്സനാണ് ഹൈക്കോടതിയെ സമീപിച്ചത്. കൗണ്‍സിലിന്‍റെ അനുമതിയില്ലാതെ പണം നല്‍കിയ നടപടി നിയമവിരുദ്ധമാണെന്ന് കോടതി വ്യക്തമാക്കിയതോടെയാണ് പണം തിരിച്ചടച്ചത്. ആദ്യം നിര്‍ദ്ദേശാനുസരണം നവകേരള സദസിന് പണം നല്‍കാന്‍ പറവൂര്‍ നഗരസഭ തീരുമാനിച്ചിരുന്നു. പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തില്‍ കോണ്‍ഗ്രസ് ഭരിക്കുന്ന മുന്‍സിപ്പാലിറ്റി പണം അനുവദിച്ചത് വിവാദമായതോടെ തീരുമാനം പിന്നീട് കൗണ്‍സില്‍ റദ്ദാക്കി. തീരുമാനം പിന്‍വലിക്കാന്‍ കൗണ്‍സില്‍ സെക്രട്ടറിയോട് നിര്‍ദ്ദേശിച്ചിട്ടും അത് അംഗീകരിക്കാതെ പണം നല്‍കി. തദ്ദേശ സ്ഥാപനങ്ങള്‍ ഒരു ലക്ഷം രൂപ നവകേരളാ സദസിനായി സംഭാവനയായി നല്‍കണമെന്നായിരുന്നു സെക്രട്ടറിമാര്‍ക്കുള്ള സര്‍ക്കാരിന്‍റെ ഉത്തരവ്.

Leave a Reply

Your email address will not be published. Required fields are marked *