കോട്ടയം : അല്‍ഫാം കഴിച്ചു നേഴ്സ് മരിച്ച സംഭവത്തില്‍ ഹോട്ടലിലെ മുഖ്യപാചകക്കാരന്‍ അറസ്റ്റില്‍.ഹോട്ടലുടമയും നേരത്തെ അറസ്റ്റിലായിരുന്നു. ചീഫ് കുക്ക് മുഹമ്മദ് സിറാജുദ്ദീന് ആണ് അറസ്റ്റിലായത്. മലപ്പുറം കാടാമ്പുഴയില്‍ നിന്നാണ് ഇയാളെ പിടികൂടിയത്. നരഹത്യക്ക് കേസെടുത്തു.ഏറ്റുമാനൂര്‍ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു
കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ നേഴ്സ് രശ്മി രാജ് (33) ആണ് ജനുവരി രണ്ടിന് മരിച്ചത്. അല്‍ഫാം കഴിച്ചതിന് പിന്നാലെ അസ്വസ്ഥതയുണ്ടായതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.സംക്രാന്തി ഹോട്ടലില്‍ നിന്ന് ഡിസംബര്‍ 29ന് ഓണ്‍ലൈനില്‍ ഓര്‍ഡര്‍ ചെയ്തുവാങ്ങിയ അല്‍ഫാം കഴിച്ച് അവശനിലയിലായ രശ്മിയെ കോട്ടയം ജനറല്‍ ആശുപത്രിയിലും പിന്നീട് കോളേജിലും പ്രവേശിപ്പിക്കുകയായിരുന്നു. ഇതേ ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച 20 പേര് വിവിധ ആശുപത്രികളില്‍ ചികിത്സ തേടുകയുണ്ടായി.