ചെന്നൈ: കേന്ദ്ര സര്‍ക്കാരിന്‍റെ ഒട്ടേറെ ജനക്ഷേമ പദ്ധതികള്‍ക്ക് തുടക്കം കുറിക്കുന്നതിനും, പൂര്‍ത്തീകരിച്ച പദ്ധതികള്‍ ജനങ്ങള്‍ക്ക് സമര്‍പ്പിക്കുന്നതിനുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി തമിഴ്നാട്ടില്‍.
ഇന്നലെ വൈകീട്ട് 5.15 ഓടെയാണ് പ്രധാനമന്ത്രി ചെന്നൈ വിമാനത്താവളത്തില്‍ എത്തിയത്. അദ്ദേഹത്തെ തമിഴ്നാട് ഗവര്‍ണര്‍ ആര്‍ എന്‍ രവിയും മന്ത്രിമാരും ചേര്‍ന്ന് വരവേറ്റു. മുന്‍ മുഖ്യമന്ത്രി എടപ്പാടി കെ പളനിസ്വാമിയും ഡിഎംകെ നേതാക്കളും അദ്ദേഹത്തെ സ്വാഗതം ചെയ്യാന്‍ വിമാനത്താവളത്തില്‍ എത്തിയിരുന്നു.വിമാനത്താവളത്തില്‍ നിന്നും റോഡ് ഷോയായാണ് പരിപാടി നടക്കുന്ന ജവഹര്‍ലാല്‍ നെഹ്രു സ്റ്റേഡിയത്തില്‍ പ്രധാനമന്ത്രി എത്തിയത്. പ്രധാനമന്ത്രിക്കായി വിപുലമായ സ്വീകരണമാണ് ബിജെപി പ്രവര്‍ത്തകര്‍ ഒരുക്കിയിട്ടുള്ളത്.
പ്രധാനമന്ത്രി ആവാസ് യോജനയുടെ ഭാഗമായി ചെന്നൈയില്‍ നിര്‍മ്മിച്ച 1152 വീടുകള്‍ പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യും. ഇതിന് പുറമേ ചെന്നൈ എഗ്മോര്‍, രാമേശ്വരം, മധുര, കട്ട്പാടി, കന്യാകുമാരി എന്നിവിടങ്ങളില്‍ നിര്‍മ്മിക്കുന്ന റെയില്‍വേ സ്റ്റേഷനുകള്‍ക്ക് തറക്കല്ലിടും. ഇത് കൂടാതെ 31,500 കോടിയുടെ വിവിധ പദ്ധതികള്‍ക്കും അദ്ദേഹം തുടക്കമിടും.